പൃഥ്വിരാജിനെ ഈച്ചകോപ്പിയടിച്ച് ടൊവിനോ! പഠിക്കുന്ന കാലം മുതലുളള ശീലമാണെന്ന് നടന്‍

By Prashant V R

മലയാളത്തിലെ യുവതാരങ്ങളില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ടൊവിനോ തോമസും. ഇരുവരുമൊന്നിച്ചുളള സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറില്‍ ടൊവിനോയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. രാജുവേട്ടന്‍ തനിക്ക് സഹോദരനെ പോലെയാണെന്ന് മുന്‍പ് ടൊവിനോ തുറന്നുപറഞ്ഞിട്ടുണ്ട്. പൃഥ്വിരാജിന്റെ വലിയ വിജയ ചിത്രമായ എന്ന് നിന്റെ മൊയ്തീനാണ് ടൊവിനോയ്ക്കും വഴിത്തിരിവായി മാറിയത്.

prithviraj-tovino thomas

സിനിമാത്തിരക്കുകള്‍ക്കിടെയും സോഷ്യല്‍ മീഡിയയിലും സജീവമായ ഇരുവരുടെയും സംഭാഷണങ്ങളും പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. അതേസമയം പൃഥ്വിരാജിന്റെയും ടൊവിനോയുടെതുമായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഇരുവരും പങ്കുവെച്ച ചിത്രങ്ങള്‍ തമ്മിലുളള സാമ്യതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

ഒരു പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഡ്രസിംഗ് റൂമിലെ കണ്ണാടിയ്ക്ക് മുന്‍പില്‍ വെച്ചാണ് ഇരുവരും ചിത്രം എടുത്തിരിക്കുന്നത്. പൃഥ്വിരാജായിരുന്നു തന്റെ സെല്‍ഫി ചിത്രം ആദ്യം പങ്കുവെച്ചത്. പിന്നാലെ ടൊവിനോയും ഇതേപോസിലുളള ഒരു ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈച്ചകോപ്പി എന്ന ക്യാപ്ഷനോടെയായിരുന്നു ടൊവിനോ ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെ ഈ കളി കൊളളാലോ എന്ന് ടൊവിനോയുടെ ചിത്രത്തിന് താഴെ പൃഥ്വി കമന്റ് ചെയ്തു.

പിന്നാലെ പഠിക്കുന്ന കാലം മുതലുളള ശീലമായതുകൊണ്ടാണെന്നായിരുന്നു ടൊവിനോയുടെ മറുപടി. സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കോവിഡ് ബ്രിഗേഡിനെ കുറിച്ചുളള ബോധവല്‍ക്കരണ ചിത്രത്തിനായിട്ടാണ് ഇരുവരും ഒരുമിച്ചെത്തിയത്. പരസ്യത്തിന്‌റെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ ഇവരുടെതായി തരംഗമായി മാറിയിരിക്കുന്നത്‌. ലോക്ഡൗണ്‍ കാലത്ത് കോവിഡ് ബോധവല്‍ക്കരണ പോസ്റ്റുകളുമായെല്ലാം ഇരുതാരങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

അതേസമയം ആടുജീവിതാണ് പൃഥ്വിരാജിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. കോവിഡ് പ്രതിസന്ധിക്കിടെയിലും സിനിമയുടെ ജോര്‍ദ്ദാനിലെ ചിത്രീകരണം അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ടൊവിനോ തോമസിന്റെ മിന്നല്‍ മുരളിയുടെ ചിത്രീകരണം ലോക്ഡൗണ്‍ കാരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്. അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. കോവിഡ് വ്യാപനത്തിനിടെയിലും വലിയ പ്രതീക്ഷകളോടെയാണ് പൃഥ്വിയുടെയും ടൊവിനോയുടെയുമെല്ലാം പുതിയ ചിത്രങ്ങള്‍ക്കായി എല്ലാവരും കാത്തിരിക്കുന്നത്‌.

Read more about: prithviraj tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X