പൃഥ്വിരാജിന്റെ സിനിമാ സ്വപ്നം ഇങ്ങനെ!! വെളിപ്പെടുത്തലുമായി താരം, വീഡിയോ കാണൂ

ജനുവരി 9 നാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തു വരുന്നത്.

നന്ദനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് വർഷങ്ങൾ കഴിയുമ്പോൾ സംവിധായകൻ എന്ന നിലയിലേയ്ക്ക് ഉയർന്നിരിക്കുകയാണ്. സിനിമ പാരമ്പര്യമുളള കുടുംബത്തിൽ നിന്നാണ് വരവെങ്കിവും സിനിമയെ കുറിച്ച് ഗൗരവമായി പഠിക്കാനും അറിയാനും പൃഥ്വി ശ്രമിച്ചിരുന്നു. 2019 ന് പൃഥ്വിരാജ് ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. പൃഥ്വി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഈ വർഷമാണ് പുറത്തു വരുന്നത്.

prithivraj

സിനിമയെ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു കലാകാരനാണ് പൃഥ്വിരാജ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാതകുന്നത് പുതുവത്സരദിനത്തോട് അനുബന്ധിച്ച് പുറത്തു വന്ന താരത്തിന്റെ ഫേസ്ബുക്ക് വീഡിയോയാണ്. മലയാള സിനിമ അതിര്‍ത്തികള്‍ ഭേദിച്ചു വളരണമെങ്കില്‍ അത്യന്തികമായി കേരളത്തെയോ മലയാളത്തെയോ അറിയാത്ത സിനിമാ ആസ്വാദകര്‍, അവര്‍ റിലേറ്റ് ചെയ്യുന്ന തരം സിനിമകള്‍ മലയാള ഭാഷയില്‍ നിര്‍മിക്കപ്പെടണം. അതു പോലെതന്നെ ഭാഷയ്ക്കും സംസ്‌കാരത്തിനുമപ്പുറം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കുന്ന സിനിമ. അതാണ് സ്വപ്നം.' എന്നാണ് പ്രഖ്യാപനത്തോടൊപ്പമുള്ള വീഡിയോയിലൂടെ പൃഥ്വിരാജ് പറയുന്നു.‌

കൂടാതെ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ നയൻസിന്റെ ട്രെയിലർ ലോഞ്ചിന്റെ തീയതിയും താരം വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. ജനുവരി 9 നാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തു വരുന്നത്. ഫെബ്രുവരി 7 നാണ് സിനിമ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പേരില്‍ സുപ്രിയ മേനോനും എസ് പി ഇ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്നത്.ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്നത്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് സോണി പിക്‌ചേഴ്‌സാണ് ചിത്രം രാജ്യാന്തരമായി റിലീസ് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X