»   » എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയി, പരസ്യമായി മാപ്പ് പറഞ്ഞ് പൃഥ്വിരാജ് !!

എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയി, പരസ്യമായി മാപ്പ് പറഞ്ഞ് പൃഥ്വിരാജ് !!

Posted By: Rohini
Subscribe to Filmibeat Malayalam

ഈ പറഞ്ഞ ക്ഷമാപണത്തെ ആരും ഇപ്പോള്‍ മലയാള സിനിമയില്‍ നടന്നുകൊണ്ടിരിയ്ക്കുന്ന ഒരു സംഭവവുമായും ബന്ധപ്പെടുത്തരുത്.. പൃഥ്വി പരസ്യമായി ക്ഷമാപണം നടത്തിയത് മറ്റൊരു കാര്യത്തിനാണ്...

പൃഥ്വിരാജ് ഭീഷണിപ്പെടുത്തി, മമ്മൂട്ടി ഞെട്ടി... അരുതെന്ന് മോഹന്‍ലാല്‍ തടഞ്ഞു!!

സിനിമാ താരങ്ങള്‍ വിണ്ണിലെ താരങ്ങളാണെന്ന് കരുതുന്ന ചിലരുണ്ട്. അവര്‍ക്ക് എത്ര വേണമെങ്കിലും ആളുകളെ ബുദ്ധിമുട്ടിക്കാം എന്നാണ് വിചാരം. പൊതു പരിപാടികളില്‍ വൈകി എത്തുന്നതിനൊന്നും ഇത്തരക്കാര്‍ ക്ഷമാപണം നടത്താറില്ല. എന്നാല്‍ പൃഥ്വിരാജ് അങ്ങനെ അല്ല. വൈകി എത്തിയതിന് താരം മാപ്പ് പറഞ്ഞു.

അസറ്റ് ഹോമിന്റെ പരിപാടി

പൊതു ചടങ്ങില്‍ വൈകി എത്തിയതിന് ഒരു മടിയും കൂടാതെ പൃഥ്വിരാജ് മാപ്പ് ചോദിച്ചു. തിരുവനന്തപുരത്ത് വച്ച് നടന്ന അസറ്റ് ഹോംസിന്റെ പരിപാടിയില്‍ വൈകി എത്തിയതിനാണ് യുവതാരം ക്ഷമാപണം നടത്തിയത്.

കണക്കകൂട്ടല്‍ തെറ്റി

എറണാകുളത്ത് നിന്നാണ് പൃഥ്വി തിരുവനന്തപുരത്ത് എത്തിയത്. തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും ആറര മണിക്കൂര്‍ യാത്ര ചെയ്താണ് ഇവിടെ എത്തിയത് എന്നും പൃഥ്വി പറഞ്ഞു. കാത്തിരുന്ന എല്ലാവരും എന്നോട് ക്ഷമിക്കണം.

താമസം മാറി

കൊച്ചി കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയതോടെ അങ്ങനെ തലസ്ഥാന നഗരിയിലേക്ക് വരാന്‍ സാധിക്കാറില്ല എന്നും, തിരുവനന്തപുരം തന്റെ ഇഷ്ട സ്ഥലമാണെന്നും താരപുത്രന്‍ പറഞ്ഞു.

ഇവിടെ ഓര്‍മകള്‍

വട്ടിയൂര്‍കാവ് എനിക്കിഷ്ടമുള്ള സ്ഥലമാണ്. ഞാന്‍ പഠിച്ചതെല്ലാം ഇവിടെയാണ്. ഇവിടെ ഓര്‍മിയ്ക്കാന്‍ തനിക്കൊരുപാട് കാര്യങ്ങളുണ്ട് എന്നും പൃഥ്വിരാജ് ചടങ്ങില്‍ പറഞ്ഞു.

English summary
Prithviraj apologized to public for late coming

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam