Just In
- 52 min ago
മമ്മൂക്ക അന്ന് നോ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്ന സംവിധായകന് ഇല്ല, വെളിപ്പെടുത്തി ജോമോന്
- 1 hr ago
അവരെല്ലാം എന്നും വിളിച്ച് സുഖാന്വേഷണം നടത്തിയവരാണ്, അങ്ങനെ എഴുതിക്കണ്ടപ്പോള്‍ സങ്കടം തോന്നി
- 2 hrs ago
ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നവന്റെ വിഷമം എനിക്കറിയാം; ജയസൂര്യയുടെ ചിത്രത്തെ കുറിച്ച് ജോബി ജോര്‍ജ്
- 3 hrs ago
ജോസഫ് നായിക ആത്മീയ രാജന് വിവാഹിതയായി, നടിയെ താലി ചാര്‍ത്തി സനൂപ്
Don't Miss!
- Lifestyle
മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്റൂട്ടിലുണ്ട്
- Finance
ആധാർ കാർഡിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് രേഖകൾ ആവശ്യമില്ലെന്ന് യുഐഡിഎഐ
- News
സ്വതന്ത്രരുടെ പടയുമായി സിപിഎം; മുസ്ലിം ലീഗിന്റെ കുത്തക സീറ്റുകളില്‍ പ്ലാന്‍ ബി, ഇറക്കുന്നത് 7 പേരെ
- Automobiles
സഫാരിയുടെ അരങ്ങേറ്റത്തിനൊരുങ്ങി ടാറ്റ; ഡീലര്‍ യാര്‍ഡിലെത്തിയ ചിത്രങ്ങള്‍ പുറത്ത്
- Sports
ബ്രിസ്ബണില്‍ കുല്‍ദീപിന് പകരം എന്തുകൊണ്ട് സുന്ദറെ കളിപ്പിച്ചു? രഹാനെ പറയുന്നു
- Travel
ദേശീയ വിനോദ സഞ്ചാര ദിനം 2021:അറിയാം ഇന്ത്യന്‍ വിനോദ സഞ്ചാരത്തെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
Prithviraj: ഗംഭീരമെന്നേ ഈ ചിത്രത്തെ വിശേഷിപ്പിക്കാനാവൂ: ബോളിവുഡ് ചിത്രത്തെ പ്രശംസിച്ച് പൃഥ്വിരാജ്
ഒരു കാലത്ത് ബോളിവുഡ് സിനിമാ ലോകത്തെ സൂപ്പര്‍സ്റ്റാറുകള്‍ ആയിരുന്ന താരങ്ങളാണ് അമിതാഭ് ബച്ചന്,റിഷി കപൂര്‍ തുടങ്ങിയ താരങ്ങള്‍. ഇവരുടെ രണ്ടു പേരുടെയും ചിത്രങ്ങള്‍ കാണാനായി കാത്തിരുന്ന ഒരു പ്രേക്ഷക സമൂഹമുണ്ടായിരുന്നു പണ്ട് ബോളിവുഡില്‍. ഇരുവരും ഒന്നിച്ചഭിനയച്ച ചിത്രങ്ങള്‍ക്കെല്ലാം വന്‍വരവേല്‍പ്പായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. അമര്‍ അക്ബര്‍ അന്തോണി,കൂലി, കഭി കഭി,അജൂബ തുടങ്ങിയ ചിത്രങ്ങള്‍ ഈ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്നു.
Odiyan: അതിരപ്പിള്ളിയില്‍ ആടിപ്പാടാന്‍ മോഹന്‍ലാലും മഞ്ജു വാര്യരും, ഒടിയനിലെ ഗാനചിത്രീകരണം തുടങ്ങി!
27 വര്‍ഷങ്ങള്‍ക്കു ശേഷം ഇവര്‍ രണ്ടു പേരും ഒരുമിച്ചഭിനയിച്ച ചിത്രമാണ് 102 നോട്ട് ഔട്ട് എന്ന ചിത്രം. ഉമേഷ് ശുക്ല എന്ന സംവിധായകനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഭൂഷണ് കുമാറും കൃഷന് കുമാറും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി മെയ് നാലിനാണ് റിലീസ് ചെയ്യുന്നത്. അച്ഛനും മകനും തമ്മിലുളള ആത്മ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് 102 നോട്ട്ഔട്ട് എന്ന ചിത്രം.
ചിത്രത്തില്‍ 102 വയസുളള പിതാവിന്റെ വേഷത്തില്‍ അമിതാഭ് ബച്ചന് എത്തുമ്പോള്‍ മകന്റെ വേഷം റിഷി കപൂറാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസിങ്ങിനു മുന്‍പായി ഒരു കിടിലന്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ട്രെയിലര്‍ കണ്ട ശേഷം സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ നിരവധി കമന്റുകള്‍ വരുന്നതിനിടെ നടന് പൃഥ്വിരാജും ട്രെയിലര്‍ കണ്ടതിന്റെ സന്തോഷം അറിയിച്ചിരിക്കുകയാണ്.
താന്‍ ഇതിന്റെ കുറച്ചു ഭാഗങ്ങള്‍ കണ്ടിരുന്നുവെന്നും ഗംഭീരമെന്നേ ഈ ചിത്രത്തെ വിശേഷിപ്പിക്കാനാവൂ എന്നു ട്രെയിലര്‍ പങ്കുവെച്ച ശേഷം പൃഥ്വിരാജ് ട്വിറ്ററില്‍ കുറിച്ചു. ഇരുതാരങ്ങളെയും ഒരുമിച്ച് സ്ക്രീനില്‍ കാണുക എന്നത് സന്തോഷമുളള കാര്യമാണെന്നും അഭിനയത്തിന്റെ ഇതിഹാസവും മഹാനായ സൂപ്പര്‍സ്റ്റാറും നിങ്ങളെ രസിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും പൃഥിരാജ് തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.
I’ve seen some footage of this film..and it’s an ABSOLUTE delight to see @chintskap and @SrBachchan together on screen! Sit tight as the legend and India’s greatest superstar take you on a ride! https://t.co/wGV4PKAo8x @SonyPicsIndia
— Prithviraj Sukumaran (@PrithviOfficial) March 28, 2018
Mohanlal: 'മോഹന്‍ലാല്‍' മോഷ്ടിച്ചതാണെന്ന ആരോപണവുമായി തിരക്കഥാകൃത്ത്, ആശങ്കയോടെ സിനിമാപ്രേമികള്‍!
Ajith: വിജയ് ആരാധകന് അജിത്ത് നല്കിയ ആ മാസ് മറുപടി: വീഡിയോ കാണാം