ഫുട്‌ബോള്‍ പ്രേമിയായി പൃഥ്വിരാജ്
കേരളത്തില്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഏറെയുള്ള ഭാഗമാണ് മലബാര്‍. മലബാറുകാര്‍ക്ക് ഫുട്‌ബോള്‍ ജീവവായുപോലെയാണ്. നാടൊട്ടുക്കും ക്രിക്കറ്റിന് പുറകേ പാഞ്ഞപ്പോഴും മലബാറുകാര്‍ പ്രിയപ്പെട്ട കാല്‍പ്പന്തുകളിയെ കൂടെത്തന്നെ നിര്‍ത്തി. മലബാറിന്റെ ഫുട്‌ബോള്‍ പ്രണയത്തിന്റെ കഥ വെള്ളിത്തിരയിലേയ്‌ക്കെത്തിക്കുകയാണ് പ്രശസ്ത ഫോട്ടോഗ്രാഫറും പരസ്യചിത്രസംവിധായകനുമായ ജമേഷ് കോട്ടയ്ക്കല്‍.
ചിത്രത്തില്‍ നായകനായി എത്തുന്നത് പൃഥ്വരാജാണ്. പഥ്വിയ്‌ക്കൊപ്പം ഇന്ത്യയിലെയും വിദേശങ്ങളിലെയും പല പ്രമുഖ ഫുട്‌ബോള്‍ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുമെന്നാണ് സൂചന.

ഫുട്‌ബോളിന്റെ ചരിത്രവും വര്‍ത്തമാനകാലവും പ്രമേയമാക്കിയാണ് ജമേഷ് ചിത്രമൊരുക്കുന്നത്. ദി ബ്യൂട്ടിഫുള്‍ ഗെയിം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നവാഗതനായ അജയ്കുമാറാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്. ജമേഷ് കോട്ടയ്ക്കലിന്റെ ആദ്യ ചലച്ചിത്രസംരംഭമാണിത്.
ലോകം ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങാന്‍ പോകുന്നതിന്റെ ആഹ്ലാദത്തിലാണ്. ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്‌റളെ വരവേല്‍ക്കാനൊരുങ്ങുന്ന മലപ്പുറത്തെ ചിത്രീകരിച്ചുകൊണ്ടായിരിക്കും ജമേഷിന്റെ ചിത്രം തുടങ്ങുക.


Click it and Unblock the Notifications











