»   » അടിപൊളി കോളെജ് പയ്യനായി പൃഥ്വിരാജ്

അടിപൊളി കോളെജ് പയ്യനായി പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam

അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ലണ്ടന്‍ ബ്രിഡ്ജ്. അനില്‍ സി മേനേന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രതിപാദിക്കുന്നത് ഒരു ത്രികോണ പ്രണയകഥയാണ്.

ചിത്രത്തില്‍ പൃഥ്വിരാജ് ഒരു വിദ്യാര്‍ഥിയുടെ വേഷത്തിലാണ് എത്തുന്നത്. നിറം നല്‍കിയ മുടിയും സ്റ്റൈലന്‍ വേഷങ്ങളുമെല്ലാമായി പൂര്‍ണമായും ഒരു കോളെജ് കുമാരന്‍ ലുക്കിലാണ് പൃഥ്വി ഈ ചിത്രത്തില്‍ എത്തുന്നത്. ത്രികോണപ്രണയകഥയിലെ നായികമാരായി എത്തുന്നത് ആന്‍ഡ്രിയ ജെര്‍മിയയും നന്ദിത രാജുമാണ്.

Prithviraj

അടുത്തകാലത്ത് ഇറങ്ങിയ ചിത്രങ്ങളിലെല്ലാം പൃഥ്വിരാജ് വളരെ ഗൗരവതരമായ വേഷങ്ങളാണ് അവതരിപ്പിച്ചിരുന്നത്. ജെസി ഡാനിയേല്‍, ഡോക്ടര്‍, ഐപിഎസുകാരന്‍ എന്നിങ്ങനെ പോകുന്നു പൃഥ്വിയുടെ ഗൗരവഭാവമുള്ള കഥാപാത്രങ്ങളുടെ നിര. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തില്‍ മെഡിക്കല്‍ കോളെജ് വിദ്യാര്‍ത്ഥിക്കാലം കാണിയ്ക്കുമ്പോള്‍ പൃഥ്വ തീര്‍ത്തും ഉഴപ്പനായ വിദ്യാര്‍ത്ഥിയായിട്ടായിരുന്നു എത്തിയത്. ഇതിന് മുമ്പ് ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലും പൃഥ്വി കോളെജ് വിദ്യാര്‍ത്ഥി വേഷം ചെയ്തിട്ടുണ്ട്.

ലണ്ടന്‍ ബ്രിഡ്ജിന്റെ പ്രധാന പ്രത്യേകതകളിലൊന്ന് ചിത്രത്തിന്റെ ലൊക്കേഷന്‍ തെന്നെയാണ് കിഴക്കന്‍ ലണ്ടനിലാണ് ചിത്രത്തിന്റെ ഏറിയ കൂറും ചിത്രീകരിക്കുന്നത്. ജിനു എബ്രഹാമിന്റെ തിരക്കഥയിലാണ് ചിത്രമൊരുങ്ങുന്നത്. ശ്രീവര്‍സന്‍ ജെ മേനോനും രാഹുല്‍ രാജുമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സുനില്‍ സുഖദ, മുകേഷ്, ലെന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English summary
Prithviraj will be seen as a student who ties to enjoy London life along with his studies.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam