ലൂയിസ്‌ ആറാമനില്‍ പൃഥ്വിരാജ്‌
ലൂയി സിക്സിത്തില് പൃഥ്വിരാജ് നായകനാകുന്നു. പേര് കേട്ട് ഇതൊരു ചരിത്ര സിനിമയാണെന്നൊന്നും തെറ്റിദ്ധരിയ്ക്കേണ്ട.
അച്ഛനമമ്മമാരുടെ ഏറെക്കാലത്തെ പ്രാര്ത്ഥനയ്ക്കും വഴിപാടുകള്ക്കും ശേഷം ജനിയ്ക്കുന്ന ലൂയിസ് എന്ന യുവാവിന്റെ കഥയാണ് ലൂയീസ് സിക്സ്ത്ത് പറയുന്നത്.
ലൂയിസ് ജനിച്ചപ്പോള് തന്നെ അവനെ പുരോഹിതനാക്കാമെന്ന് മാതാപിതാക്കള് നേര്ച്ച നേര്ന്നിരുന്നു. എന്നാല് ലൂയീസിന് ജീവിതത്തില് മറ്റു ചിലതായി മാറാനാണ് ആഗ്രഹമുള്ളത്.
ലൂയിസിന്റെ അനുമതിയില്ലാതെ അവനെ പുരോഹിതനാക്കി മാറ്റാനുള്ള മാതാപിതാക്കളുടെ ശ്രമങ്ങളും അതിനെ അയാള് നേരിടുന്നതുമാണ് ചിത്രത്തിന്റെ കഥാതന്തു.
നര്മ്മത്തിന് പ്രധാന്യം നല്കി ബാബു ജനാര്ദ്ദനന് തിരക്കഥയൊരുക്കുന്ന ലൂയിസ് സിക്സ്ത്തിന്റെ കഥ പുതുമുഖമായ ജെക്സ്ണ് ആന്റണിയുടെതാണ്.
നവാഗത സംവിധായകനായ റജീഷ് ആന്റണി ഒരുക്കുന്ന ലൂയിസ് സിക്സ്ത്തിന്റെ ഷൂട്ടിംഗ് ഡിസംബറില് ആരംഭിയ്ക്കും.


Click it and Unblock the Notifications