പ്രണയം, ഹീറോയിസം എന്തും വഴങ്ങും പൃഥ്വിരാജിന്
എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്നത് ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തിലാണ്. കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം ജിജോ ആന്റണിയാണ് ഡാര്‍വിന്റെ പരിണാമം സംവിധാനം ചെയ്യുന്നത്.
ഇതുവരെ അവതരിച്ച കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഡാര്‍വിന്റെ പരിണാമത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു സാറ്റ്‌ലൈറ്റ് ടെലിവിഷന്‍ ടെക്‌നീഷ്യന്റെ വേഷമാകും ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുക.

കെഎല്‍ പത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായി വേഷമിട്ട ചാന്ദിനി ശ്രീധരനാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. കൂടാതെ ചെമ്പന്‍ വിനോദ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പിനിയായ ഓഗസ്റ്റ് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥാകൃത്ത് സച്ചി സംവിധാനം ചെയ്യുന്ന അനാര്‍ക്കലിയാണ് പൃഥ്വിയുടെ അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ലക്ഷദ്വീപ്, പൂനൈ,ലഖ്‌നൗ, കൊച്ചി,കുട്ടനാട് എന്നിവടങ്ങളിലായി ചിത്രീകരിച്ച അനാര്‍ക്കലിയുടെ പോസറ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ നടന്ന് വരികയാണ്.


Click it and Unblock the Notifications











