മണിരത്‌നം ചിത്രത്തില്‍ പൃഥിരാജ്‌ വില്ലന്‍ വേഷത്തില്‍

By Staff

മണിരത്‌നം ചിത്രത്തില്‍ പൃഥിരാജ്‌ വില്ലന്‍ വേഷമണിയുന്നു. അഭിഷേക്‌ ബച്ചന്‍, വിക്രം, ഐശ്വര്യ റായി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിലാണ്‌ പൃഥി വില്ലനാകുന്നത്‌.

ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകന്‍മാരിലൊരാളായ മണിരത്‌നത്തിന്റെ ചിത്രത്തില്‍ അവസരം ലഭിയ്‌ക്കുമെന്നതു കൊണ്ടു തന്നെയാണ്‌ പൃഥി ഈ സാഹസത്തിന്‌ ഒരുങ്ങുന്നത്‌. പൃഥിയെ വില്ലനാക്കാന്‍ മണിരത്‌നം ഏറെക്കുറെ തീരുമാനിച്ചുവെന്നു തന്നെയാണ്‌ റിപ്പോര്‍ട്ടുകള്‍.

സാധാരണ ഗതിയില്‍ മുന്‍നിര താരങ്ങള്‍ വില്ലന്‍ വേഷമണിയാന്‍ വിമുഖത പ്രകടിപ്പിയ്‌ക്കാറുണ്ട്‌. എന്നാല്‍ മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുകയെന്നതിനാണ്‌ താന്‍ പ്രധാന്യം നല്‌കുന്നതെന്ന്‌ പൃഥി പറയുന്നു.

പൃഥിയുടെ കരിയറില്‍ ഇത് രണ്ടാമത്തെ വില്ലന്‍ വേഷമാണ്. കോളിവുഡില്‍ പൃഥിയുടെ അരങ്ങേറ്റം വില്ലന്‍ വേഷമവതരിപ്പിച്ചു കൊണ്ടായിരുന്നു. കനാകൊണ്ടേന്‍ ചിത്രത്തിലെ വില്ലന്‍ വേഷം പൃഥിയ്‌ക്ക്‌ ഒരു പുതിയ താര പരിവേഷം നല്‌കുകയും ചെയ്‌തു.

മണിരത്‌നം ചിത്രത്തില്‍ നായകനോളം തന്നെ പ്രധാന്യം പലപ്പോഴും ഉപനായകനും വില്ലനും ലഭിയ്‌ക്കാറുണ്ട്‌.

മുമ്പ്‌ മണിരത്‌നം ഒരുക്കിയ ഹിറ്റ്‌ ചിത്രമായ ദളപതിയില്‍ ഉപനായകനായെത്തിയ മമ്മൂട്ടി പലപ്പോഴും നായകനായ രജനിയെ കവച്ചു വയ്‌ക്കുന്ന പ്രകടനമായിരുന്നു കാഴ്‌ച വച്ചത്‌. മമ്മൂട്ടിയ്‌ക്ക്‌ കോളിവുഡില്‍ നല്ലൊരു തുടക്കം ഈ ചിത്രത്തിലൂടെ ലഭിച്ചു. ഇത്തരമൊരു ഭാഗ്യം തനിയ്‌ക്കും കൈവരുമെന്നാണ്‌ പൃഥി ഇപ്പോള്‍ കരുതുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍



Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X