തിരക്കോ തിരക്ക്, ബാബു ജനാര്‍ദ്ദനന്റെ പുതിയ ചിത്രത്തിലും നായകന്‍ പൃഥ്വിരാജ്
പ്രമുഖ തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്റെ ആദ്യ സംവിധാന സംരഭമാണ് ബോംബേ മാര്‍ച്ച് 12. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബോംബേ മാര്‍ച്ചിന് ശേഷം ലിസമ്മയുടെ വീട്, ഗോഡ് ഫോര്‍ സെയില്‍ എന്നീ രണ്ട് ചിത്രങ്ങള്‍ ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്തു. ഇപ്പോഴിതാ ബാബു ജനാര്‍ദ്ദനന്‍ പുതിയ ചിത്രം ഒരുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിലെ നായക വേഷം ചെയ്യാന്‍ പൃഥ്വിരാജിനെ സമീപിച്ചതായി അറിയുന്നു. പൃഥ്വിരാജിന് കഥ ഇഷ്ടപ്പെട്ടുവെന്നും അഭിനയിക്കാന്‍ സമ്മതിച്ചതായുമാണ് അറിയുന്നത്. ദുബായില്‍ വച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

എം പത്മകുമാര്‍ സംവിധാനം ചെയ്ത വാസ്തവത്തിന്റെ തിരക്കഥ എഴുതിയത് ബാബു ജനാര്‍ദ്ദനനായിരുന്നു. ചിത്രത്തിലൂടെ പൃഥ്വിരാജിന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.
പൃഥ്വിരാജ് നായകനായ അച്ഛനുറങ്ങാത്ത വീട്, അവന്‍ ചാണ്ടിയുടെ മകന്‍, തലപ്പാവ്, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത് ബാബു ജനാര്‍ദ്ദനനാണ്.
ബിജു മേനോന്റെ പുറത്തിറങ്ങാനിരിക്കുന്ന സ്വര്‍ണ കടുവയുടെ തിരക്കഥ ഒരുക്കുന്നത് ബാബു ജനാര്‍ദ്ദനനാണ്. ജോസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.


Click it and Unblock the Notifications











