രാവണന് ശേഷം പൃഥ്വി വീണ്ടും തമിഴിലേക്ക്
മലയാളത്തിലുള്ളതുപോലെ പൃഥ്വിരാജിന് തമിഴിലുമുണ്ട് ഒത്തിരി ആരാധകര്‍. കണാ കണ്ടേന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലൂടെയാണ് പൃഥ്വി തമിഴില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും മൊഴി എന്ന രണ്ടാമത്തെ ചിത്രത്തിലൂടെ തമിഴകത്തെ കയ്യിലെടുക്കാന്‍ പൃഥ്വിക്ക് കഴിഞ്ഞു. തുടര്‍ന്ന് സത്തം പോടാതെ, കണ്ണാമൂച്ചിയേനടാ, വെള്ളിത്തിരയ്, ഉദയനാണ് താരം, ക്ലാസ്‌മേറ്റ്‌സ്, നിനയ്ത്താലെ ഇനിയ്ക്കും എന്നീ ചിത്രങ്ങളിലൂം അഭിനയിച്ചു.
ഒടുവില്‍ മണിരത്‌നം സംവിധാനം ചെയ്ത രാവണിലൂടെ തമിഴകത്ത് നിന്ന് മടങ്ങി. ബോളിവുഡിലും തമിഴിലുമായി ഒരുമിച്ച് ചിത്രീകരിച്ച ചിത്രത്തില്‍ ഐശ്വര്യ രായ്, വിക്രം, പ്രഭു തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങള്‍ ചെയ്തത്. ഇപ്പോഴിതാ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പൃഥ്വി വീണ്ടും തമിഴിലേക്ക് പോകുന്നു.

വെയ്ന്‍, അങ്ങാടിതെരു എന്നീ തമിഴിലെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത വസന്തബാലന്റെ ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് വീണ്ടും തമിഴിലേക്ക് തിരിക്കുന്നത്. കാവ്യ തലൈവന്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം സിദ്ധാര്‍ഥും വേഷമിടുന്നു. മലയാളത്തില്‍ വില്ലനായി പേരുടുത്ത ഇപ്പോള്‍ സമ്മിശ്ര വേഷങ്ങള്‍ ചെയ്യുന്ന ബാബു ആന്റണിയാണ് ചിത്രത്തിലെ മറ്റൊരു മലയാളി സാന്നിധ്യം.
ദിലീപിന്റെ ശൃംഗാരവേലനിലൂടെ മലയാളത്തലും സാന്നിധ്യമറിയിച്ച വേദികയാണ് കാവ്യ തലൈവയില്‍ പൃഥ്വിയുടെ നായികയായെത്തുന്നത്. വസന്തബാലന്‍ തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് എആര്‍ റഹ്മാനാണ്. ചരിത്രകഥയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ അടുത്തവര്‍ഷം പുറത്തിറങ്ങും. നാസര്‍, തമ്പിരാമയ്യ, അനൈക സോധി എന്നിവരാണ് മറ്റ് താരങ്ങള്‍


Click it and Unblock the Notifications