»   » പൃഥ്വി ട്വിറ്ററില്‍ തിരിച്ചു കയറി

പൃഥ്വി ട്വിറ്ററില്‍ തിരിച്ചു കയറി

Posted By:
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന പൃഥ്വിരാജ് കഴിഞ്ഞ കുറച്ചു കാലമായി ട്വിറ്ററില്‍ നിന്ന് അകലം പാലിച്ചിരിക്കുകയായിരുന്നു. ഇപ്പോഴിതാ പൃഥ്വി വീണ്ടും ട്വിറ്ററിലേക്ക് തിരിച്ചു കയറിയിരിക്കുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പൃഥ്വി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മകളുടെ ജനനത്തിന് ശേഷം ഫേസ്ബുക്കില്‍ നിന്നും അല്പം അകലം പാലിച്ച പൃഥ്വി ഇപ്പോള്‍ ഫേസ്ബുക്കിലും സജീവമാണ്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് പൃഥ്വി ട്വിറ്ററില്‍ നിന്ന് പിന്‍വലിഞ്ഞതെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍. എന്തായാലും ജൂലൈ ആറ് മുതല്‍ പൃഥ്വി ട്വിറ്ററിലേക്ക് തിരിച്ചു കയറി.

prithvi

തന്റെ സിനിമകളുടെ പുതിയ വിശേഷങ്ങളും തന്റെ പുതിയ ഫോട്ടോകളും അപ്‌ഡേറ്റ് ചെയ്യുന്നതിനൊപ്പം, പൃഥ്വി സോഷ്യല്‍ മീഡിയയിലൂടെ കാലിക പ്രശ്‌നങ്ങളും അതിലെ തന്റെ അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

അതേ സമയം സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവുമധികം തേജോവധം ചെയ്യപ്പെട്ട നടനുമാണ് പൃഥ്വി. എന്നാല്‍ വിമര്‍ശനങ്ങളെ മൗനത്തിലൂടെ നേരിട്ട പൃഥ്വി, ഇപ്പോള്‍ ഒന്നിനു പിറകെ ഒന്നായി ഹിറ്റുകള്‍ നേടി മുന്നേറുകയാണ്. എന്നു നിന്റെ മൊയ്തീനാണ് പൃഥ്വിയുടേതായി ഉടന്‍ തിയേറ്ററിലെത്താനിരിക്കുന്ന ചിത്രം. ഡബിള്‍ ബാരലാണ് മറ്റൊരു ചിത്രം.

English summary
Prithviraj, the young talent of Malayalam movie industry, is back into the much popular social platform, Twitter. Prithvi himself announced the news through his official Facebook page recently.
Please Wait while comments are loading...

Malayalam Photos

Go to : More Photos