പിക്കറ്റ് 43യുമായി പൃഥ്വിരാജ് കാശ്മീരില്‍
മലയാളത്തിന്റെ യുവസൂപ്പര്‍താരം പൃഥ്വിരാജ് ഇപ്പോള്‍ കശ്മീര്‍ താഴ്‌വരയിലെ തണുപ്പിലാണ്. മേജര്‍ രവി സംവിധാനം ചെയ്യുന്ന പിക്കറ്റ് 43 എന്ന ചിത്രത്തിലഭിനയിക്കാന്‍ വേണ്ടിയാണ് പൃഥ്വിരാജ് കശ്മീരില്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കശ്മീര്‍ ലൊക്കേഷനില്‍ നിന്നും ഫോട്ടോകള്‍ പൃഥ്വിരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ദ്രുതഗതിയിലാണ് കശ്മീരിലെ ഷൂട്ടിങ് ഷെഡ്യൂള്‍ പുരോഗമിക്കുന്നത്. പൃഥ്വിരാജിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്ന ബോളിവുഡ് താരം ജാവേദ് ജഫ്രിയും ലൊക്കേഷനില്‍ എത്തിയിട്ടുണ്ട്.

സാധാരണ ഗതിയില്‍ സൈനിക പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ള മേജര്‍ രവി ചിത്രങ്ങളെല്ലാം യുദ്ധകഥയിലാണ് കേന്ദ്രീകരിക്കാറുള്ളത്. എന്നാല്‍ പിക്കറ്റ് 43 ഇതില്‍ നിന്നെല്ലാം മാറി, മിലിട്ടറി പശ്ചാത്തലത്തില്‍ മാനുഷിക ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ജോലിചെയ്യുന്ന ജവാന്മാര്‍ക്കിടയിലുള്ള സൗഹൃദത്തിന്റെ കഥയാണ് തന്റെ ചിത്രമെന്ന് മേജര്‍ രവി പറയുന്നു. ഇതിനൊപ്പം ചിത്രത്തില്‍ പ്രണയത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്.
മലയാളത്തിലും ഹിന്ദിയിലുമായി ഒരുക്കുന്ന ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് ജോമോന്‍ ടി ജോണാണ്.
മേജര്‍ രവി അവസാനം ഒരുക്കിയ ചിത്രം കര്‍മ്മയോദ്ധയായിരുന്നു. മോഹന്‍ലാലിന്റെ സാന്നിധ്യമുണ്ടായിരുന്നിട്ടുകൂടി വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം ബോക്‌സ് ഓഫീസില്‍ ദയനീയമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്. എന്തായാലും യുദ്ധമെന്ന പതിവ് തീമില്‍ നിന്നും മാറി പുതിയ കൂട്ടുകെട്ടുമായി മേജര്‍ രവിയെത്തുമ്പോള്‍ അത് പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications











