2013ലെ ഏറ്റവും നല്ല വില്ലന്‍ പൃഥ്വിരാജ്
പൃഥ്വിരാജ് എന്ന നടനെ സംബന്ധിച്ചിടത്തോളം ഒത്തിരി നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞ വര്‍ഷമാണ് 2013. സെല്ലുലോയ്ഡ്, മുംബൈ പൊലീസ്, മെമ്മറീസ് എന്നീ അഭിനയിച്ച മൂന്ന് ചിത്രങ്ങളും തിയേറ്ററില്‍ മികച്ച അഭിപ്രായങ്ങളാണ് നേടിയത്. ഈവര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം നല്‍കുമ്പോള്‍ സെല്ലുലോയ്ഡിലെയും മെമ്മറീസിലെയും അഭിനയം കണക്കിലെടുത്ത് പൃഥ്വിരാജിന്റെ പേര് നോമിനേറ്റ് ചെയ്യാവുന്നതാണ്.
അപ്പോള്‍ മുംബൈ പോലീസോ എന്നാവും. വണ്‍ ഇന്ത്യ നടത്തിയ സര്‍വെയില്‍ ഈ വര്‍ഷത്തെ മികച്ച വില്ലനായി പ്രേക്ഷകര്‍ തിരഞ്ഞെടുത്തത് പൃഥ്വിരാജിനെയാണ്. മുംബൈ പോലീസ് എന്ന ചിത്രത്തിലെ ആന്റണി മോസസ് എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ പൃഥ്വിരാജ് തന്നെയാണ് 2013ലെ മികച്ച വില്ലനെന്ന് പ്രേക്ഷകര്‍ പറയുന്നു.
നായകനായി മാത്രമല്ല വില്ലനായും ഞാന്‍ തകര്‍ക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് മുംബൈ പൊലീസിലെ ആന്റണി മോസസ് എന്ന കഥാപാത്രത്തിലൂടെ പൃഥ്വിരാജ്. കനാകണ്ടേന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ഒരിക്കല്‍ പൃഥ്വി ഇത് തെളിയിച്ചതാണ്.

2013ലെ ഏറ്റവും നല്ല വില്ലന്‍ പൃഥ്വിരാജ്
മുംബൈ പൊലീസ് എന്ന ചിത്രത്തിലെ ആന്റണി മോസസ് എന്ന ഐപിഎസ് ഓഫീസറെ മികവുറ്റതാക്കിയതിനാണ് പ്രേക്ഷകര്‍ പൃഥ്വിയെ തിരഞ്ഞെടുത്തത്. സര്‍വെയില്‍ 954 വോട്ടുകളാണ് പൃഥ്വി നേടിയത്.

2013ലെ ഏറ്റവും നല്ല വില്ലന്‍ പൃഥ്വിരാജ്
മറിമായം എന്ന ഹാസ്യപരിപാടിയൂടെ ശ്രദ്ധിക്കപ്പെട്ട ശ്രീകുമാറിന്റെ ആദ്യ വില്ലന്‍ ചിത്രമായിരുന്ന മെമ്മറീസ്. അത് ക്ലിക്കായി. 313 വോട്ടുകളാണ് ശ്രീകുമാറിന്

2013ലെ ഏറ്റവും നല്ല വില്ലന്‍ പൃഥ്വിരാജ്
ഇന്ദ്രജിത്താണ് മൂന്നാമത് നില്‍ക്കുന്നത്. ഏഴാമത്തെ വരവ് എന്ന ചിത്രത്തെയാണ് പരിഗണിച്ചത്. വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് ഇന്ദ്രജിത്ത് വെള്ളിത്തിരയിലേക്കെത്തിയതു തന്നെ.

2013ലെ ഏറ്റവും നല്ല വില്ലന്‍ പൃഥ്വിരാജ്
നേരം എന്ന ചിത്രത്തിലെ പലിശക്കാരനായ ബോബി സിംഹയാണ് നാലം സ്ഥാനത്ത്.

2013ലെ ഏറ്റവും നല്ല വില്ലന്‍ പൃഥ്വിരാജ്
ദിലീപിന്റെ സൗണ്ട് തോമ എന്ന ചിത്രത്തല്‍ വില്ലനായി എത്തിയ ശുഭ രാജുവിന്റെ അഭിനയവും മികച്ചതായിരുന്നു.


Click it and Unblock the Notifications











