കലിപ്പ് ലുക്കില്‍ പൃഥ്വിയും ബിജു മേനോനും! ക്രിസ്മസ് ദിനത്തില്‍ അയ്യപ്പനും കോശിയും ഫസ്റ്റ്‌ലുക്ക്
പൃഥ്വിരാജും ബിജു മേനോനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ക്രിസ്മസ് ദിനത്തില്‍ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. പൃഥ്വിയുടെയും ബിജു മേനോന്റെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള പോസ്റ്ററാണ് ഇറങ്ങിയിരിക്കുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് സിനിമ ഒരുക്കുന്നത്. അനാര്‍ക്കലിക്ക് ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് ഈ കൂട്ടുകെട്ട് മലയാളത്തില്‍ വീണ്ടും ഒന്നിക്കുന്നത്.

സിദ്ധിഖ്, അന്ന രാജന്‍, അനുമോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബുമോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പിഎം ശശിധരനും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ജെയ്ക്സ് ബിജോയ് സംഗീതമൊരുക്കുന്നു.
ചിത്രത്തില്‍ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. അട്ടപ്പാടിയിലെ എസ്ഐ ആണ് അയ്യപ്പന്‍. 16 വര്‍ഷത്തെ പട്ടാള ജീവിതത്തിന് ശേഷമെത്തുന്ന കോശിയായി പൃഥ്വിരാജ് എത്തുന്നു്. ഇരുവരും തമ്മിലുണ്ടാകുന്ന നിയമ പ്രശ്നവും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം.സുധി ഇളമണ്‍ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. മോഹന്‍ദാസ് കലാസംവിധാനം ചെയ്തിരിക്കുന്നു.


Click it and Unblock the Notifications