സുകുമാര കുറുപ്പിനെ തേടി പൃഥ്വിയും ബിജുവും
സുകുമാര കുറുപ്പ്. സ്വന്തം പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സിനിമാ റപ്രസന്റേറ്റീവായ ചാക്കോയെ കൊന്ന് കാറിലിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ കൊടും ക്രൂരതയുടെ പേരാണ് സുകുമാര കുറുപ്പ്. 1984-ല്‍ നടന്ന സംഭവത്തിനു ശേഷം സുകുമാര കുറുപ്പ് എങ്ങുപോയെന്ന് ആര്‍ക്കും അറിയില്ല. മരിച്ചോ ജീവിച്ചിരിപ്പുണ്ടോ ഒന്നും.
ഒരാളെ കൊന്ന് അത് താനാണെന്ന് വരുത്തി തീര്‍ത്ത് തന്റെ പേരിലുള്ള എട്ട് ലക്ഷം രൂപ തട്ടിയെടുക്കുക എന്നതായിരുന്നു സുകുമാര കുറുപ്പിന്റെ ഉദ്ദേശം. കൊല്ലപ്പെട്ടത് സുകുമാരകുറുപ്പല്ലെന്ന് പൊലീസ് മനസ്സിലാക്കിയതോടെ ഒളിവില്‍ പോയ സുകുമാര കുറുപ്പിനെ തേടി പൃഥ്വിരാജും ബിജു മേനോനും ഇറങ്ങുന്നു. എണ്‍പതുകളില്‍ നടന്ന സംഭവത്തെ കുറിച്ച് സിനമാ നടന്മാരായ പൃഥ്വിരാജും ബിജു മേനോനും എന്ത് അന്വേഷിക്കാനാണെന്നാവും. എന്നാലുണ്ട്.

പൃഥ്വിരാജും ബിജു മേനോനും സുകുമാരന്‍ കുറുപ്പിനെ അന്വേഷിച്ചിറങ്ങുന്നത് ജീവിതത്തിലല്ല, ഇനി ശ്രമിച്ചാലും അതിന് കഴിയുകയുമില്ല. ദിലീഷ് നായര്‍ സംവിധാനം ചെയ്യുന്ന ടമാര്‍ പടാര്‍ എന്ന ചിത്രത്തിന്റെ കഥ വികസിക്കുന്നത് സുകുമാരന്‍ കുറുപ്പിനെ കുറിച്ചുള്ള അന്വേഷണത്തിലൂടെയാണ്. ഇതിനകം തന്നെ ഒത്തിരി പൊലീസ് കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയരായ പൃഥ്വിയും ബിജുവും ഈ ചിത്രത്തിലും പൊലീസ് ഉദ്യോഗസ്ഥരുടെ വേഷത്തിലാണ് എത്തുന്നത്.
പൗരന്‍ എന്ന എസ് പിയായി പൃഥ്വിയും ജാമ്പര്‍ തമ്പി എന്ന കഥാപാത്രമായി ബിജു മേനോനും എത്തുന്നു. രാജ പുത്ര ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രത്തില്‍ ഗാനങ്ങള്‍ തിട്ടപ്പെടുത്തിയിരിക്കുന്നത് ബിജിപാലാണ്. ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച ആല്‍ബിയാണ് ടമാര്‍ പടാറിന് വേണ്ടിയും ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നത്.


Click it and Unblock the Notifications











