കലിപ്പ് മൂഡില്‍ പൃഥ്വിയും ബിജു മേനോനും! അയ്യപ്പനും കോശിയും കിടിലന്‍ ട്രെയിലര്‍

By Midhun Raj

പൃഥിരാജും ബിജു മേനോനും പ്രധാന വേഷങ്ങളില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലിക്ക് ശേഷം സച്ചി തിരക്കഥയെഴുതിയ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അയ്യപ്പനായി ബിജു മേനോനും കോശിയായി പൃഥ്വിയും എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഇരുവരും തന്നെയാണ് ട്രെയിലറില്‍ തിളങ്ങിനില്‍ക്കുന്നത്.

Ayyappanum Koshiyum

അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് അയ്യപ്പനും കോശിയും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ ടീസറിനും മികച്ച വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. സബ് ഇന്‍സ്പെക്ടറായ അയ്യപ്പന്‍ നായരും പട്ടാളത്തില്‍ നിന്നും 16 വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലെത്തിയ ഹവില്‍ദാര്‍ കോശി കുര്യനും തമ്മിലുളള ശത്രുതയുടെ പേരില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്തും പിഎം ശശീധരനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. രഞ്ജിത്ത്, സാബുമോന്‍ അബ്ദുസമദ്, ഷാജു ശ്രീധര്‍, കോട്ടയം രമേശ്, അനുമോഹന്‍, അജി ജോണ്‍, നന്ദു ആനന്ദ്, അന്ന രേഷ്മ രാജന്‍, ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജേക്ക്‌സ് ബിജോയ് സംഗീതമൊരുക്കിയ ചിത്രത്തിന് സുദീപ് ഇളമണ്‍ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും ചെയ്തിരിക്കുന്നു.

വീഡിയോ

Read more about: prithviraj biju menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X