»   »  എല്ലാ ചിന്തയും ലൂസിഫറിനെക്കുറിച്ച്, ആദ്യ സംവിധാന സംരംഭത്തിനായി പുതിയ ഫ്ളാറ്റ് സ്വന്തമാക്കി പൃഥ്വി

എല്ലാ ചിന്തയും ലൂസിഫറിനെക്കുറിച്ച്, ആദ്യ സംവിധാന സംരംഭത്തിനായി പുതിയ ഫ്ളാറ്റ് സ്വന്തമാക്കി പൃഥ്വി

By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ യുവനിരയില്‍ ശ്രദ്ധേയനായ പൃഥവിരാജ് അഭിനയത്തില്‍ നിന്നു മാറി സംവിധാനത്തിലേക്ക് കൂടി ചുവടുവെക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ചിത്രം ചെയ്യുമെന്ന് വളരെ മുന്‍പേ തന്നെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അടുത്തിടെയാണ് ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സിനിമയില്‍ വന്ന കാലത്തു തന്നെ സംവിധാന മോഹത്തെക്കുറിച്ച് താരം വ്യക്തമാക്കിയിരുന്നു.

സിനിമാകുടുംബത്തില്‍ നിന്നും എത്തിയതിനാല്‍ത്തന്നെ ഇത് സ്വാഭാവികമായ കാര്യമായാണ് സിനിമാപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. എന്നാല്‍ പൃഥ്വിരാജ് ആരാധകര്‍ കാത്തിരിപ്പിലാണ്. ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ആവേശത്തോടെയാണ് അവര്‍ സ്വീകരിക്കുന്നത്.മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മേയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ചിത്രം ഒരുക്കുന്നത് തങ്ങള്‍ക്കു മുന്നിലുള്ള വലിയ വെല്ലുവിളികളിലൊന്നാണെന്നാണ് ഇരുവരും പറയുന്നത്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ചിത്രമാണ് പ്ലാന്‍ ചെയ്യുന്നതെന്നും ഇവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പുതിയ ഫ്ളാറ്റ് വാങ്ങി

തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന് വേണ്ടിയാണ് കൊച്ചി തേവരയില്‍ പുതിയ ഫ്ളാറ്റ് പൃഥ്വിരാജ് സ്വന്തമാക്കിയത്. തേവരക്കടുത്ത് തന്നെ മറ്റൊരു ഫ്ളാറ്റിലാണ് താരം താമസിക്കുന്നത്. സ്വതന്ത്രമായി ചര്‍ച്ചകള്‍ നടത്താനും മറ്റ് കൂടിയാലോചനകള്‍ക്കുമായാണ് താരം ഈ ഫ്ളാറ്റ് സ്വന്തമാക്കിയത്.

ലൂസിഫറിന്റെ തുടക്കം ഇവിടെ നിന്ന്

മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫറാണ് തന്റെ മനസ്സു മുഴുവന്‍. ഈ ഫഌറ്റില്‍ നിന്നാകും ലൂസിഫര്‍ തുടങ്ങുന്നത്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇവിടെ വെച്ച് നടത്താനാണ് തങ്ങള്‍ പ്ലാന്‍ ചെയ്യുന്നതെന്നും താരം വ്യക്തമാക്കി.

പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന പോലൊരു ചിത്രം

മലയാള സിനിമയിലെ തന്നെ അതുല്യ പ്രതിഭയായ ഭരത് മോഹന്‍ലാലിനെ നായകനാക്കുമ്പോള്‍ തങ്ങള്‍ക്കു മുന്നില്‍ വലിയൊരു വെല്ലുവിളി തന്നെയാണ് ഉയരുന്നതെന്ന് മുരളി ഗോപിയും പൃഥ്വിരാജും നേരത്തെ തന്നേ വ്യക്തമാക്കിയിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്തു ഉയരുന്നൊരു ചിത്രമായിരിക്കും ഇതെന്ന് ഇരുവരും ലാല്‍ ആരാധകര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കും

മേയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പ്ലാന്‍ ചെയ്തിരിക്കുന്നത്. തിരക്കുകളില്‍ നിന്ന് ഫ്രീയായി പൃഥ്വിരാജും മറ്റ് അണിയറ പ്രവര്‍ത്തകരും മേയില്‍ ഷൂട്ടില്‍ ജോയിന്‍ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ലാല്‍ ഫാന്‍സിനെ തൃപ്തിപ്പെടുത്തും

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെക്കുറിച്ച് കാത്തിരിക്കുന്നത്. പൃഥ്വിരാജും മോഹന്‍ലാലും ഒരുമിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. അതു കൊണ്ടു തന്നെ സമയമെടുത്തേ തങ്ങള്‍ ഈ ചിത്രം പൂര്‍ത്തീകരിക്കുകയുള്ളൂവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

നായകനായി മോഹന്‍ലാല്‍, സംവിധാനം പൃഥ്വിരാജ്

മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിനെ ചൊല്ലിയുള്ള സംസാരം നടക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുമായി പൃഥ്വി രംഗത്തെത്തിയിട്ടുള്ളത്. ചിത്രം അനൗണ്‍സ് ചെയ്തതു മുതല്‍ തുടങ്ങിയ ആകംക്ഷയ്ക്ക് ഇതുവരെയും അറുതിയായിട്ടില്ല. അഭിനയത്തിനുമപ്പുറത്തേക്ക് സംവിധാനത്തിലുള്ള ആഗ്രഹത്തെക്കുറിച്ച് താരം നിരവധി തവണ വ്യക്തമാക്കിയിരുന്നു.

ടിയാനില്‍ പിറന്ന ലൂസിഫര്‍

ലൂസിഫറിന്റെ പിറവിയെക്കുറിച്ചാണ് പൃഥ്വിരാജ് വെളിപ്പെടുത്തിയിട്ടുള്ളത്. താന്‍ ഇപ്പോള്‍ അഭിനയിച്ചു തീര്‍ത്ത ടിയാന്റെ സെറ്റിലാണ് ലൂസിഫര്‍ പിറന്നതെന്നാണ് താരം പറയുന്നത്. ലൂസിഫറിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ പൃഥ്വി സംഗമത്തെ നോക്കിക്കാണുന്നത്.

English summary
For those waiting with bated breath to know when Prithviraj's directorial, which has Mohanlal in the lead, will go on floors, we have an exclusive scoop. The film scriptwriter Murali Gopy tells us that the movie will start shooting in 2018.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam