ലൂസിഫറിനു ശേഷം മോഹന്‍ലാലിനൊപ്പം മിന്നിക്കാന്‍ പൃഥ്വിരാജും? ബ്രദേഴ്‌സ് ഡേ റിലീസ് ഡേറ്റ്! കാണൂ
ലൂസിഫറിന്റെ വിജയത്തിന് ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ആദ്യ സംവിധാന സംരഭം തന്നെ വന്‍വിജയമാക്കികൊണ്ടാണ് പൃഥ്വി തുടക്കം കുറിച്ചത്. ലൂസിഫറില്‍ സംവിധായകന്‍ എന്നതിലുപരി അഭിനേതാവായും നടന്‍ തിളങ്ങിയിരുന്നു. ലൂസിഫറിന് ശേഷം നായകനടനായി വീണ്ടും അഭിനയിക്കുന്നതിന്റ തിരക്കുകളിലാണ് പൃഥ്വിയുളളത്.
പൃഥ്വിരാജിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ബ്രദേഴ്‌സ് ഡേ. സിനിമയുടെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഇപ്പോഴിതാ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചത്രത്തിന്റെ റിലീസ് സംബന്ധിച്ച പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ബ്രദേഴ്‌സ് ഡേ
ലൂസിഫറിന്റെ വിജയത്തിന് ശേഷം കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തിലാണ് പൃഥ്വിരാജ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സഹനടനായും വില്ലന്‍ വേഷങ്ങളിലൂടെയും തിളങ്ങിയ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ബ്രദേഴ്‌സ് ഡേ. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രം നിലവില്‍ അവസാന ഘട്ട ചിത്രീകരണ തിരക്കുകളിലാണുളളത്.

ഗെറ്റപ്പ് ചിത്രങ്ങളെല്ലാം
ബ്രദേഴ്‌സ് ഡേയിലെ പൃഥ്വിയുടെതായി പുറത്തിറങ്ങിയ പുതിയ ഗെറ്റപ്പ് ചിത്രങ്ങളെല്ലാം വൈറലായി മാറിയിരുന്നു. താടി നീട്ടി നാടന്‍ കഥാപാത്രമായിട്ടാണ് ഇത്തവണ സൂപ്പര്‍താരം എത്തുന്നത്. പക്ക ഒരു മാസ് എന്‌റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ബ്രദേഴ്‌സ് ഡേയെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ നേരത്തെ അറിയിച്ചിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം വേറിട്ടൊരു പ്രമേയം പറഞ്ഞുകൊണ്ട് കൂടിയാണ് ഒരുക്കുക.

റിലീസ്
ബ്രദേഴ്‌സ് ഡേ ഓണത്തിനായിരിക്കും റിലീസ് ചെയ്യുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഓണത്തിനോടനുബന്ധിച്ച് റിലീസ് ചെയ്യാനുളള ശ്രമങ്ങളിലാണ് അണിയറ പ്രവര്‍ത്തകരുളളതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. അതേസമയം ബ്രദേഴ്‌സ് ഡേയുടെ റിലീസ് ഡേറ്റ് സംബന്ധിച്ച പുതിയൊരു റിപ്പോര്‍ട്ടും സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. സെപ്റ്റംബര്‍ ആറിന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

താരനിര
സിനിമയുടെ ആദ്യ ടീസറിനായി ആകാംക്ഷകളോടെയാണ് ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്നത്. നാല് നായികമാരാണ് ഇത്തവണ പൃഥ്വിക്കൊപ്പം എത്തുന്നത്. മഡോണ സെബാസ്റ്റിയന്‍, ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്ജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് അറിയുന്നു. ബ്രദേഴ്‌സ് ഡേയുടെ ജിസിസി വിതരണാവകാശം വേള്‍ഡ് വൈഡ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഹിറ്റ്‌ലറിലെ മമ്മൂട്ടി കഥാപാത്രത്തെ
തമിഴ് താരം പ്രസന്നയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹിറ്റ്‌ലറിലെ മമ്മൂട്ടി കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ മൂന്നോ നാലോ നായികമാരുടെ ഏക സഹോദരനായിട്ടാണ് ചിത്രത്തില്‍ പൃഥ്വി എത്തുന്നതെന്നാണ് വിവരം. കാറ്ററിംഗുകാരനായ റോണി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അവസാനഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും കലാഭവന്‍ ഷാജോണാണ്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്


Click it and Unblock the Notifications