കോമഡിക്ക് കോമഡി, ആക്ഷന് ആക്ഷൻ! പൃഥ്വി ഈസ് ബാക്ക്, ബ്രദേഴ്‌സ് ഡേ...
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ബ്രദേഴ്സ് ഡേ. നടൻ ഷാജോൺ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. നടന്‍ മമ്മൂട്ടിയാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ട്രെയ്ലര്‍ പുറത്തുവിട്ടത്. സസ്പെൻസ് - ആക്ഷൻ- കോമഡി എന്നിവയ്ക്ക് പ്രധാന്യം നൽകി കൊണ്ടാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.
പൃഥ്വിരാജിനോടൊപ്പം വൻ താരനിറ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, തമിഴ് നടന്‍ പ്രസന്ന, പ്രയാഗാ മാര്‍ട്ടിന്‍, , മഡോണ സെബാസ്റ്റിന്‍, മിയ ജോര്‍ജ്ജ്, ഐമ റോസ്മി സെബാസ്റ്റിന്‍, ധര്‍മജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍ സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിലുണ്ട്. രണ്ട് മിനിറ്റ് ഒൻപത് സെക്കൻറ് ദൈർഘ്യമുള്ള ട്രെയിലറിൽ ചിത്രത്തിലെ പ്രധാന താരങ്ങളെ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു കോമഡി സസ്പെൻസ് ത്രില്ലർ ഗണത്തിൽ ചിത്രമായിരിക്കും ബ്രദേഴ്സ് ഡേ എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്.

ലൂസിഫറിനും പതിനെട്ടാംപടിക്കും ശേഷം പുറത്തു വരുന്ന പൃഥ്വിരാജ് ചിത്രമാണ് ബ്രദേഴ്സ് ഡേ.മാജിക് ഫ്രെയിംസിൻറ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം-ജിത്തു ദാമോദർ, എഡിറ്റിങ്- അഖിലേഷ് മോഹൻ. ഓണം റിലീസായിട്ടാകും ചിത്രം തിയേറ്ററുകളിൽ എത്തുക. പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു.


Click it and Unblock the Notifications