ഹാപ്പി ബേര്‍ത്ത് ഡേ പൃഥ്വി...
ആരാധകരുടെയും വിമര്‍ശകരുടെയുമെല്ലാം ആശംസകള്‍ക്ക് നടുവില്‍ ഇന്ന് പൃഥ്വിരാജിന് പിറന്നാള്‍ ദിനം. ഇറങ്ങിയ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകള്‍, കൈനിറയെ പടങ്ങള്‍, മകളുടെ ജനനം എല്ലാം കൊണ്ടും ഈ പിറന്നാള്‍ സ്‌പെഷ്യല്‍ തന്നെ.
'എന്നു നിന്റെ മൊയ്തീന്‍ ' എന്ന ചിത്രത്തിന്റെ സെറ്റിലാണ് പൃഥ്വിരാജ് തന്റെ ജന്മദിനം ആഘോഷിച്ചത്. പൃഥ്വിയുടെ പിറന്നാളാണെന്നറിഞ്ഞ സിനിമയുടെ അണിയറക്കാര്‍ ചെറിയ ചില ആഘോഷങ്ങള്‍ സെറ്റില്‍ ഒരുക്കിയിരുന്നു. സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പൃഥ്വിരാജ് പിറന്നാള്‍ കേക്ക് മുറിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പതിനെട്ടാം വയസ്സില്‍ രഞ്ജിത്തിന്റെ 'നന്ദനം' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തുമ്പോള്‍ നടന്‍ സുകുമാരന്റെ മകന്‍ എന്ന ലേബല്‍ മാത്രമായിരുന്നു പൃഥ്വിക്ക് സ്വന്തം. എന്നാലിന്ന് വര്‍ഷങ്ങള്‍ക്കുശേഷം എല്ലാ വിവാദങ്ങളെയും വിമര്‍ശനശരങ്ങളെയും നേരിട്ട് ഇരുത്തം വന്ന നടനായി പൃഥ്വി മലയാളത്തില്‍ മുന്‍നിരയിലുണ്ട്.


Click it and Unblock the Notifications











