Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
സുപ്രിയയുടെ താടിക്കാരന് വീട്ടിലേക്ക്! 7 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയെന്ന് പൃഥ്വിരാജ്
നടന് പൃഥ്വിരാജ് ഏഴ് ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വീട്ടിലേക്ക് പോവുകയാണ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രത്തിന് താഴെ എഴുതിയ കുറിപ്പിലാണ് നാട്ടിലെത്തിയതിന് ശേഷമുള്ള ഏഴ് ദിവസത്തെ ക്വാറന്റൈന് കാലഘട്ടത്തെ കുറിച്ച് പൃഥ്വി പറയുന്നത്.
'ഏഴ് ദിവസത്തെ ക്വാറന്റൈന് ഇന്ന് തീരുകയാണ്. ഇനി ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന് ആണ്. കൊച്ചിയിലെ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിലുള്ളവര്‍ക്ക് എന്റെ നന്ദി അറിയിക്കുകയാണ്. ആതിഥ്യമര്യാദയ്ക്കും പരിചരണത്തിനും വളരെ നന്നായി പരിശീലനം കിട്ടിയ സ്റ്റാഫ് ആണ് ഇവിടെ ഉള്ളത്. അതിനൊപ്പം ഹോം ക്വാറന്റൈനിലേക്ക് പോകുന്നവര്‍ക്കും നേരത്തെ തന്നെ വീട്ടില്‍ നിരീക്ഷണത്തിലുള്ളവരോടും പറയുകയാണ്.
വീട്ടിലെത്തി എന്നത് കൊണ്ട് നിങ്ങളുടെ ക്വാറന്റൈന് കാലം കഴിഞ്ഞു എന്ന് കരുതരുത്. അധികാരികള്‍ പറയുന്ന കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. മാത്രമല്ല കൊവിഡ് ഏറ്റവുമധികം ആഘാതമേല്‍പ്പിക്കുന്ന പ്രായപരിധിയിലുള്ള ആളുകള്‍ നിങ്ങളുടെ വീടുകളില്‍ ഇല്ലെന്ന് കൂടി ഉറപ്പ് വരുത്തണമെന്നും പൃഥ്വിരാജ് സൂചിപ്പിക്കുന്നു'.
മാര്‍ച്ചിലാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് 58 പേര് അടങ്ങുന്ന സിനിമാസംഘം ജോര്‍ദാനിലേക്ക് പോകുന്നത്. അവിടെ എത്തി ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെയായിരുന്നു കൊറോണ വ്യാപനം ലോകം മുഴുവനും എത്തുന്നതും എല്ലായിടങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതും.
ഇതോടെ അവിടെ കുടുങ്ങി പോയ സംഘം മേയ് 22 നാണ് നാട്ടിലെത്തുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും പൃഥ്വിരാജ് സ്വന്തമായി ഡ്രൈവ് ചെയ്താണ് ക്വാറന്റെനിലേക്ക് പോയത്. ഇതേ സംഘത്തിലുള്ള മറ്റുള്ളവരും നിരീക്ഷണത്തിലായിരുന്നു. സര്‍ക്കാര്‍ വ്യക്തമാക്കയിത് പ്രകാരം രോഗ ലക്ഷ്ണമില്ലാത്തവര് ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഹോം ക്വാറന്റൈനില്‍ പോകാമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് പൃഥ്വിയും വീട്ടിലേക്ക് പോകുന്നത്.
വിവാഹം കഴിഞ്ഞതിന് ശേഷം പൃഥ്വിരാജിനെ കാണാതെ കൂടുതല്‍ ദിവസം നില്‍ക്കേണ്ടി വന്നത് ഇപ്പോഴാണെന്ന് പറഞ്ഞ് സുപ്രിയ മേനോന് എത്തിയിരുന്നു. ഡാഡയുടെ വരവ് കാത്ത് മകള്‍ അലംകൃതയും ആഴ്ചകളായി കാത്തിരിപ്പിലായിരുന്നു. ഒടുവില്‍ ഇരുവരുടെയും പ്രാര്‍ഥനകള്‍ക്ക് ഫലമായി പൃഥ്വിരാജ് ഇന്ന് വീട്ടിലേക്ക് എത്തുകയാണ്. പതിനാല് ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കുന്നത് വരെ പൃഥ്വിരാജ് അടുത്ത ബന്ധുക്കളുമായി ഇടപഴകാതെ ഒറ്റയ്ക്ക് താമസിക്കേണ്ടിയും വരും.
-
നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ
-
മലയാളത്തിലെ പ്രമുഖ നടനുമായുള്ള വിവാഹ വാര്‍ത്ത; എന്റെ വീട്ടുകാരേക്കാള്‍ ഉത്കണ്ഠ വേറെ ചിലര്‍ക്ക്!
-
'നായകനായി ഒരു സിനിമ ചെയ്ത് വെച്ചിട്ടുണ്ട്..., സിനിമാ അവസരം വരുമ്പോൾ മസിൽ കളയേണ്ട സാഹചര്യം വരാറുണ്ട്'; ജിന്റോ!