മഞ്ജു വാര്യര്‍ നായിക, ഇന്ദ്രജിത്തും ടൊവിനോയുമുണ്ട്! വില്ലന്‍ ബോളിവുഡ് താരം.. ലൂസിഫര്‍ ഞെട്ടിക്കും...

മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. ലൂസിഫര്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണെന്ന പ്രത്യേകതയോട് കൂടിയാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. ഈ മാസം ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണ്. സിനിമയില്‍ മോഹന്‍ലാല്‍ നായകനാവുന്നു എന്ന കാര്യമല്ലാതെ മറ്റുള്ള താരങ്ങളെ കുറിച്ച് ഒന്നും പുറത്ത് വിട്ടിരുന്നില്ല.

അതേ സമയം മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്രോയ്, തുടങ്ങി താരങ്ങള്‍ സിനിമയിലുള്ളതായി വാര്‍ത്ത വന്നിരുന്നു. ടൊവിനോ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അനിയന്‍ വേഷത്തിലാണ് അഭിനയിക്കുന്നത്. അപ്പോള്‍ മറ്റുള്ളവരുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

 ലൂസിഫര്‍ ആരംഭിക്കുന്നു..

ലൂസിഫര്‍ ആരംഭിക്കുന്നു..

പൃഥ്വിരാജ് നായകന്‍ എന്ന നിലയില്‍ മറ്റൊരു റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. പൃഥ്വി നായകനായി അഭിനയിച്ച നൂറ് സിനിമകള്‍ റിലീസിനെത്തിയെന്നതാണ് ആ റെക്കോര്‍ഡ്. മൈ സ്‌റ്റോറിയായിരുന്നു ജൂലൈ ആറിന് തിയറ്ററുകളിലേക്ക് എത്തിയ പൃഥ്വിരാജിന്റെ സിനിമ. ജൂലൈ പതിനാലിന് കൂടെ എന്ന ചിത്രം കൂടി റിലീസിനൊരുങ്ങുകയാണ്. ഇനി ഒരു ആറ് മാസത്തോളം ലൂസിഫറിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്. ജൂലൈ പകുതിയോട് കൂടി ലൂസിഫര്‍ ഷൂട്ടിംഗ് ആരംഭിക്കുകയാണ്.

ഷൂട്ടിംഗ്

ഷൂട്ടിംഗ്

തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളാണ് ലൂസിഫറിന്റെ പ്രധാന ലൊക്കേഷന്‍. 40 ദിവസത്തോളം തിരുവനന്തപുരത്ത് നിന്നുമായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ബാക്കി കാര്യങ്ങള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. സിനിമയിലഭിനയിക്കുന്ന താരങ്ങളെ കുറിച്ച് മുന്‍പ് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ സത്യമായിരിക്കുകയാണ്. പ്രേക്ഷകര്‍ കാത്തിരുന്ന അതേ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വില്ലനായി വിവേക്

മോഹന്‍ലാലിനെ മുഖം കാണിക്കാതെയുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോവുന്നത് ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ബോളിവുഡില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത വിവേക് ഒബ്റോയ് ലൂസിഫറിന്റെ ഭാഗമാകുന്നുവെന്നത് ഏറെ സന്തോഷം പകരുന്ന കാര്യമാണ്. തന്റെ ആദ്യചിത്രമായ കമ്പനിയില്‍ ലാല്‍ സാറിനൊപ്പം അഭിനയിച്ച അദ്ദേഹം പതിനാറ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ലാല്‍ സാറിനൊപ്പം അഭിനയിക്കുകയാണ്. എന്നുമായിരുന്നു ആന്റണി പറഞ്ഞിരുന്നത്.

മഞ്ജു വാര്യര്‍ നായിക..

മഞ്ജു വാര്യര്‍ നായിക..

മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യര്‍ ലൂസിഫറിലുണ്ടെന്നിള്ളത് ആദ്യം മുതലേ പ്രചരിച്ചിരുന്നു. ഇപ്പോള്‍ മഞ്ജു വാര്യരും സിനിമയുടെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്. മഞ്ജു വാര്യര്‍ മാത്രമല്ല ഇന്ദ്രജിത്തും സിനിമയുടെ ഭാഗമാണ്. മോഹന്‍ലാലിന്റെ അനിയന്‍ വേഷത്തില്‍ ടൊവിനോ തോമസും മകളുടെ വേഷത്തില്‍ ക്വീന്‍ ഫെയിം സാനിയ അയ്യപ്പനും അഭിനയിക്കും. സിനിമയുടെ പ്രമേയം എന്താണെന്നുള്ളതാണ് ഇനി അറിയാനുള്ളത്. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്. ഇത്തവണ മുരളി ഗോപിയും പൃഥ്വിരാജും രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X