ഇങ്ങനേയും കൂളായി ഇരിക്കാമോ!! താടിയിൽ കൂൾ ലുക്കിൽ പൃഥ്വിരാജ്.. ബ്രദേഴ്സ് ഡേ പോസ്റ്റർ പുറത്ത്

ലൂസിഫറിലൂടെ സംവിധായകന്റെ കുപ്പായമണിഞ്ഞ പൃഥ്വി വീണ്ടു ക്യാമറയുടെ മുന്നിലേയ്ക്ക് എത്തുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. നടൻ കലാഭവൻ ഷാജോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം അണിയറയിൽ പുരോഗമിക്കുകയാണ്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനു മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. പൃഥ്വിയുടെ ഗെറ്റപ്പ് പുറത്തു വന്നതോടെ ചിത്രത്തിനു വേണ്ടിയുള്ള ആകാംക്ഷ പ്രേക്ഷകരുടെ ഇടയിൽ കൂടിയിട്ടുണ്ട്.

തന്നെ തേടിയെത്തുന്ന ഏതൊരു കഥാപത്രവും അതിന്റേതായ തന്മയത്തോടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച് കയ്യടി വാങ്ങുന്ന താരമാണ് പൃഥ്വി. സീരിയസ്സായ കഥാപാത്രങ്ങളായാലും കോമഡിയായലും പൃഥ്വിയുടെ കൈകളിൽ ഭഭ്രമായിരിക്കും. എല്ലാ തരത്തിലുളള പ്രേക്ഷകരേയും മുഷിപ്പിക്കാതെ കയ്യിലെടുക്കാൻ താരത്തിന് കഴിയുന്നുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തു വന്ന ചിത്രങ്ങളിലെല്ലാം പൃഥ്വി സീരിയസ്സായ കഥാപാത്രങ്ങളിാലാണ് എത്തിയത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ഷാജോണിന്റെ ബ്രദേഴ്സ് ഡേ എന്ന് പുറത്തു വന്ന പോസ്റ്ററുകളിൽ നിന്ന് പറയാൻ സാധിക്കും. ഇപ്പോഴിത ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തിയിട്ടുണ്ട്.

 കട്ട താടിയിൽ ഫ്രീക്ക് ലുക്കിൽ

കട്ട താടിയിൽ ഫ്രീക്ക് ലുക്കിൽ

കഥാപാത്രത്തിനായി എന്തും ചെയ്യുന്ന താരമാണ് പൃഥ്വി. കഥാപാത്രത്തിന് അനുസരിച്ചുള്ള ഏത് ലുക്കും സ്വീകരിക്കാൻ താരം ഒരു ഉപേക്ഷയും കാണിക്കാറില്ല പൃഥ്വിയുടെ ചിത്രങ്ങളിൽ നിന്നു തന്നെ നമുക്ക് അത് വ്യക്തവുമാണ്. ഓരോ ചിത്രങ്ങളിലും വ്യത്യസ്തമായ ലുക്കിൽ വന്ന് പ്രേക്ഷകരെ ഞെട്ടിപ്പിക്കാറുണ്ട് താരം. ഇപ്പോഴിത ബ്രദേഴ്സ് ഡോയിലും രസകരമായ വേറിട്ട ഗെറ്റപ്പിലാണ് താരം എത്തുന്നത്. കട്ടി താടിയിൽ അൽപം ഫ്രീക്ക് ലുക്കിലാണ് താരം എത്തുന്നത്. ചിത്രത്തിന്റെ പേര് പോലെ തന്നെ ബ്രദേഴ്സ് ഡേയിലായിരുന്നു ആദ്യം പോസ്റ്റർ പുറത്തെത്തിയത്.

 കൂൾ ലുക്കിൽ പൃഥ്വി

കൂൾ ലുക്കിൽ പൃഥ്വി

ബ്രദേഴ്സ് ഡേയുടെ ഫസ്റ്റ് ലുക്കിന് ശേഷം ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തു വന്നിട്ടുണ്ട്. കൂൾ ലുക്കിലാണ് രണ്ടാമത്തെ പോസ്റ്ററിൽ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ബ്രദേഴ്സ് ഡോ ദിനത്തിൽ എത്തിയെങ്കിൽ രണ്ടാംമത്തെ പോസ്റ്റർ പുറത്തു വന്നിരിക്കുന്നത് നിർമ്മാതാവ് ലിസ്റ്റിൻ വാലിന്റെ പിറന്നാൾ ദിനത്തിലാണ്. ജോളി മൂഡിൽ വളറെ കൂൾ ലുക്കിലാണ് രണ്ടാമത്തെ പോസ്റ്ററിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 ഒരു ചെറിയ ഇടവേളയ്ക്ക്   ശേഷം

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം

കോമഡിയും ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ ബ്രദേഴ്സ് ഡേ. എല്ലാ തരം പ്രേക്ഷകർ ഇഷ്ടപ്പെടുന്ന കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ബ്രദേഴ്സ് ഡേ എന്ന് പൃഥി തന്നെ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പൃഥ്വി ഹ്യൂമർ റോളിൽ എത്തുന്നു എന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഹിറ്റ്ലറുമായി പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ യിലെ കഥാപാത്രത്തിന് സാമ്യമുണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. സിനിമയുടെ പേരും നായികമാരുടേയും പശ്ചാത്തലത്തിലാണ് ഇത്തരത്തിലുളള റിപ്പോർട്ട് പ്രചരിച്ചത്.

വൻതാരനിര

വൻതാരനിര

ഫാമിലി എന്റർടെയ്നറായിട്ടാകും ബ്രദേഴ്സ് ഡേ എത്തുക. പൃഥ്വിയ്ക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രേക്ഷകരുടെ പ്രിയതാരത്തിനോടൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരസുന്ദരിമാരും ചിത്രത്തിലെത്തുന്നുണ്ട്.ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ സെബാസ്റ്റ്യന്‍ എന്നിവരാണ് നായികമാർ. പൃഥ്വിരാജ് ഒരു സഹോദരന്റെ വേഷത്തിലായിരിക്കും അഭിനയിക്കുന്നതെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X