ദീപക് പറഞ്ഞു; പൃഥ്വി വീണ്ടും പാടി
മലയാളത്തിലെ യുവസൂപ്പര്‍താരമായ പൃഥ്വിരാജിലെ ഗായകനെ പുറത്തെടുത്ത് സിനിമയിലെത്തിച്ചത് സംഗീതസംവിധായകന്‍ ദീപക് ദേവായിരുന്നു. പുതിയ മുഖം എന്ന ചിത്രം പൃഥ്വി പാടിയ ചിത്രമെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഘനഗംഭീരമായ ശബ്ദത്തില്‍ പൃഥ്വിപാടിയപ്പോള്‍ അത് ആരാധകര്‍ക്ക് നന്നേ രസിയ്ക്കുകയും ചെയ്തു.
പിന്നീട് ഉറുമിയെന്ന ചരിത്രസിനിമയ്ക്ക് വേണ്ടിയും ദീപക് ദേവ് പൃഥ്വിയെക്കൊണ്ട് പാടിച്ചു. വടക്ക് വടക്ക് കൊട്ടണ് കൊട്ടണ് എന്ന ആ ഗാനവും ശ്രദ്ധേയമായി മാറി. ഇപ്പോഴിതാ ദീപക് ദേവ് പൃഥ്വിയോട് വീണ്ടും പാടാനാവശ്യപ്പെട്ടു, പൃഥ്വി പാടി.

സെവന്‍ത് ഡേ എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് പൃഥ്വിരാജ് വീണ്ടും ഗായനായത്. ഈ ഗാനവും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് പൃഥ്വിയും ദീപകും.
ഇക്കാലത്ത് നടന്മാരും നടിമാരും പാടുന്നതും അതിന്റെ വീഡിയോ എടുത്ത് പ്രസിദ്ധീകരിക്കുന്നതും പതിവാണ്. എന്നാല്‍ പൃഥ്വിരാജ് പാടുന്നത് വീഡിയോ ആക്കിയെടുത്ത് പ്രചരിപ്പിക്കാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്ന് ദീപക് പറയുന്നു.
ഡേവിഡ് എബ്രഹാം എന്ന ഐപിഎസ് ഓഫീസറായി പൃഥ്വിരാജ് എത്തുന്ന ചിത്രം 2014ലെ ഏറെ പ്രതീക്ഷിക്കപ്പെടുന്ന ചിത്രങ്ങളില്‍ ഒന്നാണ്. ചിത്രത്തില്‍ ജനനി അയ്യരാണ് നായികയായി എത്തുന്നത്. അജ്മല്‍ അമീര്‍, വിനയ് ഫോര്‍ട്, രാഹുല്‍ മാധവ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളായി എത്തുന്നത്.


Click it and Unblock the Notifications