പൃഥ്വിരാജിന്റെ കോവിഡ് ഫലം നെഗറ്റീവ്! ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുമെന്ന് താരം

By Prashant V R

ആടുജീവിതത്തിന്റെ ഷൂട്ടിഗ് കഴിഞ്ഞ് പൃഥ്വിരാജും സംഘവും തിരിച്ചെത്തിയത് അടുത്തിടെയായിരുന്നു. ജോര്‍ദ്ദാനിലെ രണ്ടര മാസത്തെ ചിത്രീകരണത്തിന് ശേഷമാണ് താരം നാട്ടിലെത്തിയത്. കൊച്ചി ഏയര്‍പോട്ടില്‍ നിന്നുളള ഇവരുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും ഉള്‍പ്പെടെ 58 പേരാണ് കേരളത്തിലെത്തിയത്.

തുടര്‍ന്ന് ഇവരെല്ലാം ക്വാറന്റൈനീല്‍ കേന്ദ്രങ്ങളിലേക്ക് മാറിയിരുന്നു. അധികപേരും പെയിഡ് ക്വാറന്റൈന്‍ സെന്ററുകളായിരുന്നു തിരഞ്ഞെടുത്തത്. ക്വാറന്റൈീനായി ആദ്യം സ്വകാര്യ ഹോട്ടല്‍ തിരഞ്ഞെടുത്ത പൃഥ്വി അവിടെ ഒരാഴ്ച പൂര്‍ത്തിയാക്കിയതായി അറിയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചിരുന്നത്.

ആടുജീവിതത്തിന്റെ

ആടുജീവിതത്തിന്റെ ചിത്രീകരണം കഴിഞ്ഞ് മേയ് 22നാണ് പൃഥ്വിയും സംഘവും തിരിച്ചെത്തിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച രണ്ട് ആഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റൈനിലേക്ക് മാറുകയായിരുന്നു ഇവര്‍. ക്വാറന്റൈന്‍ സമയത്ത് എടുത്ത ചിത്രങ്ങള്‍ പൃഥ്വി മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ക്വാറന്റൈനിടയില്‍ നടത്തിയ കോവിഡ് 19 പരിശോധനയുടെ ഫലവും പൃഥ്വി പങ്കുവെച്ചിരിക്കുകയാണ്.

പരിശോധനാ ഫലം

പരിശോധനാ ഫലം നെഗറ്റീവാണെന്നും വീട്ടിലേക്ക് തിരിക്കുന്നതിന് മുന്‍പ് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുമെന്നും പൃഥ്വി പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു പൃഥ്വി ഇക്കാര്യം അറിയിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിലായിരുന്നു പൃഥ്വിരാജ് ക്വാറന്റൈനില്‍ കഴിഞ്ഞത്. ആദ്യ ഘട്ട ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ പൃഥ്വി താന്‍ അടുത്ത ഘട്ട ക്വാറന്റൈനീലേക്ക് പോകുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നു. കൂടാതെ ആദ്യ ആഴ്ച ക്വാറന്റൈീനില്‍ കഴിഞ്ഞ ഹോട്ടലിലെ സ്റ്റാഫുകള്‍ക്ക്‌ താരം നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

വീട്ടിലേക്ക് പോകുന്നു

വീട്ടിലേക്ക് പോകുന്നു എന്നതിന് അര്‍ത്ഥം നിങ്ങളുടെ ക്വാറനെെ്റന്‍ കാലം കഴിഞ്ഞു എന്നല്ല, എല്ലാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കുക. രോഗം പെട്ടെന്ന് ബാധിക്കാന്‍ സാധ്യതയുളള ഒരാളും വീട്ടില്‍ ഇല്ലെന്ന് ഉറപ്പാക്കുക എന്ന് പൃഥ്വി കുറിച്ചിരുന്നു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പൃഥ്വിയും സംഘവും നാട്ടിലെത്തിയത്. ആദ്യം ഡല്‍ഹിയിലെത്തിയ സംഘം പിന്നാലെ കൊച്ചിയിലേക്ക് വരികയായിരുന്നു.

ഏയര്‍പോര്‍ട്ടില്‍ വെച്ചുളള

ഏയര്‍പോര്‍ട്ടില്‍ വെച്ചുളള കോവിഡ് പരിശോധനകള്‍ക്ക് ശേഷമായിരുന്നു ഇവര്‍ പുറത്തേക്കിറങ്ങിയത്. മാര്‍ച്ച് മാസത്തിലായിരുന്നു ആടൂജീവിതം ഷൂട്ടിങ്ങിനായി പൃഥ്വിരാജും സംഘവും ജോര്‍ദ്ദാനിലേക്ക് പോയത്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് അപ്രതീക്ഷിതമായി കോവിഡ് വ്യാപനം ഉയര്‍ന്നത്. ഇത് ഷൂട്ടിംഗ് നിര്‍ത്തിവെക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചിരുന്നു. ജോര്‍ദ്ദാനിലെ അധികൃതരായിരുന്നു ഷൂട്ട് നിര്‍ത്തിവെച്ച് നാട്ടിലേക്ക് മടങ്ങാനായി ഇവരോട് ആവശ്യപ്പെട്ടത്.

എന്നാല്‍

എന്നാല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകളെല്ലാം നിര്‍ത്തിവെച്ചത് കാരണം നാട്ടിലേക്ക് മടങ്ങാന്‍ സംഘത്തിന് സാധിച്ചില്ല. തുടര്‍ന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലിനെ തുടര്‍ന്ന് ഷൂട്ടിംഗ് തുടരാനുളള അനുമതി ലഭിക്കുകയായിരുന്നു. സിനിമയ്ക്ക് വേണ്ടി 30 കിലോയോളം ശരീരഭാരമാണ് പൃഥ്വിരാജ് നേരത്തെ കുറച്ചത്. ആടുജീവിതത്തിലെ നജീബിനായി മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളാണ് പൃഥ്വി നടത്തിയിരുന്നത്.

പ്രശസ്ത എഴുത്തുകാരന്‍

പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ നോവല്‍ ആസ്പദമാക്കികൊണ്ടാണ് ബ്ലെസി സിനിമ അണിയിച്ചൊരുക്കുന്നത്. അയ്യപ്പനും കോശിയും വന്‍ വിജയമായതിന് പിന്നാലെയാണ് പൃഥ്വി ആടുജീവിതത്തിലേക്ക് എത്തിയത്. ചിത്രത്തിലെ പൃഥ്വിയുടെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. ആടുജീവിതത്തിനായി ശരീരഭാരം കുറച്ച പൃഥ്വി കടുത്ത വിഷമഘട്ടത്തിലൂടെയാണ് പോയികൊണ്ടിരുന്നത്. ആഹാരം കുറച്ചും വര്‍ക്കൗട്ടുകള്‍ കൂട്ടിയുമാണ് നേരത്തെ ചിത്രത്തിനായി പൃഥ്വി തയ്യാറെടുത്തത്. ബ്ലെസിയാകട്ടെ വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്.

More from Filmibeat

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X