മമ്മൂട്ടിയ്ക്കും, ഇപ്പോള്‍ മോഹന്‍ലാലിനും പൃഥ്വിരാജ് അതിഥി
അതിഥിതാരമായെത്തുമ്പോഴും പൃഥ്വിരാജ് തിളങ്ങും. വേണു സംവിധാനം ചെയ്ത മമ്മൂട്ടിയുടെ മുന്നറിയിപ്പ് എന്ന ചിത്രത്തില്‍ രണ്ടേ രണ്ട് രംഗങ്ങളില്‍ വന്ന് തിളങ്ങിയത് തന്നെ ഇതിന് ഉദാഹരണം. മമ്മൂട്ടിയ്ക്ക് പിന്നാലെ ഇതാ മോഹന്‍ലാലിനും പൃഥ്വിരാജ് അതിഥി താരമായി എത്തുന്നു.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോഹം എന്ന ചിത്രത്തിലാണ് പൃഥ്വി അതിഥി താരമായെത്തുന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. മൂന്ന് ദിവസത്തെ ഷെഡ്യൂളാണ് പൃഥ്വി ഈ രഞ്ജിത്ത്- മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി നല്‍കിയിരിക്കുന്നത്.
ഇതാദ്യമായാണ് പൃഥ്വിയും മോഹന്‍ലാലും ഒന്നിക്കുന്നത്. നേരത്തെ രഞ്ജിത്ത് സംവിധാനം ചെയ്യാനിരുന്ന ഡി ഫോര്‍ ഗോള്‍ഡ് എന്ന ചിത്രത്തില്‍ പൃഥ്വിയും ലാലും ഒന്നിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് രഞ്ജിത്ത് ചിത്രം ഉപേക്ഷിച്ചു. അതിനിടയില്‍ പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന കനല്‍ എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാലും പൃഥ്വിയും ഒന്നിക്കുന്നുണ്ട്. ഇതില്‍ ഒരു മുഴുനീള വേഷമാണ്.
അതേ സമയം ലോഹത്തില്‍ അതിഥി താരമായി എത്തുന്നത് പൃഥ്വി മാത്രമല്ല. വെള്ളിത്തിരയിലെ പല പ്രമുഖ താരങ്ങളുടെ പേരും ഇതിനോടകം കേട്ടു കഴിഞ്ഞു. ആരൊക്കെയാണെന്ന് നോക്കാം.

ലോഹത്തിലെ അതിഥി താരങ്ങള്‍
ഇപ്പോള്‍ ഒടുവില്‍ കേള്‍ക്കുന്ന പേരാണ് പൃഥ്വിരാജിന്റേത്. സിറ്റി പൊലീസ് കമ്മീഷ്ണറുടെ വേഷത്തിലാണ് പൃഥ്വി എത്തുന്നത്.

ലോഹത്തിലെ അതിഥി താരങ്ങള്‍
ഹാസ്യ താരം അജു വര്‍ഗീസും ചിത്രത്തില്‍ ഒരു അതിഥി താരമായി എത്തുന്നുണ്ട്. നേരത്തെ പെരുച്ചാഴി എന്ന ചിത്രത്തില്‍ ലാലിനൊപ്പം ഒരു മുഴുനീള വേഷത്തില്‍ അജു എത്തിയിട്ടുണ്ട്.

ലോഹത്തിലെ അതിഥി താരങ്ങള്‍
ഒരു കല്യാണ രംഗത്താണ് പേളി മാനി വരുന്നത്.

ലോഹത്തിലെ അതിഥി താരങ്ങള്‍
ഇപ്പോള്‍ നായിക നിരയിലേക്ക് ഉയരുന്ന സൃന്ദ അഷബും ചിത്രത്തില്‍ ഒരു അതിഥി താരമായി എത്തുന്നു

ലോഹത്തിലെ അതിഥി താരങ്ങള്‍
മണിക്കുട്ടനും ചിത്രത്തില്‍ ഒരു അതിഥി താരമായി എത്തുന്നുണ്ട്

ലോഹത്തിലെ അതിഥി താരങ്ങള്‍
പാര്‍വ്വതിയാണ് ചിത്രത്തിലെ അതിഥി താരമായി എത്തുന്നവരുടെ പേരില്‍ മുഴങ്ങിക്കേട്ട മറ്റൊരു താരം.


Click it and Unblock the Notifications