ലാലേട്ടന്റെ ലൂസിഫര്‍ അമ്പരപ്പിക്കാനുള്ള വരവാണ്, സംവിധാനത്തിനൊപ്പം ക്യാമറമാനായി പൃഥ്വിരാജ്!
നടന്‍, ഗായകന്‍, നിര്‍മാതാവ് എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളില്‍ തന്റേതായ കഴിവുകള്‍ തെളിയിച്ച താരമാണ് പൃഥ്വിരാജ്. പൃഥ്വിരാജ് സംവിധാനത്തിലേക്കുള്ള ചുവട് വെച്ച സിനിമയാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമയാണെന്നുള്ളതാണ് ലൂസിഫറിന്റെ ഏറ്റവും വലിയ പ്രത്യേകത.

ജൂലൈയില്‍ വണ്ടിപ്പെരിയാറില്‍ നിന്നുമായിരുന്നു ഷൂട്ടിംഗ് ആരംഭിച്ചത്. നിലവില്‍ തിരുവനന്തപുരത്ത് നിന്നും മറ്റുമായി ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സിനിമയുടെ ലൊക്കേഷനില്‍ നിന്നും ഫോട്ടോസും വീഡിയോസും നിരന്തരം പുറത്ത് വരാറുണ്ട്. ഇപ്പോള്‍ സംവിധായകനൊപ്പം ക്യാമറമാനായ പൃഥ്വിയുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോ ആണ് വന്നിരിക്കുന്നത്.
പൃഥ്വി ക്യാമറ കൈയിലെടുത്ത് ഒരു രംഗം ഷൂട്ട് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഷൂട്ടിംഗ് കാണനെത്തിയ ആരോ പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. സുജിത് വാസുദേവാണ് ഛായഗ്രഹകന്‍. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ലൂസിഫര്‍ ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.
മഞ്ജു വാര്യരാണ് ലൂസിഫറില്‍ മോഹന്‍ലാലിന്റെ നായികയാവുന്നത്. ഒപ്പം ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയി, സാനിയ അയ്യപ്പന്‍, ഫാസില്‍, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications