ഡ്രൈവിങ്ങില്‍ പൃഥ്വിരാജ് പുപ്പുലി തന്നെ, മണാലിയിലെ ജിപ്‌സി വീഡിയോ വൈറലാവുന്നു, കാണൂ!

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് പൃഥ്വിരാജ്. അടുത്തിടെയാണ് സുപ്രിയയ്‌ക്കൊപ്പം ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തുടങ്ങുന്നതിനെക്കുറിച്ച് താരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സോണി പിക്‌ചേഴ്‌സിനൊപ്പം ചേര്‍ന്നാണ് പൃഥ്വി നയന്‍ നിര്‍മ്മിക്കുന്നത്. ഇതാദ്യമായാണ് ഒരു സയന്റിഫിക് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ പൂജാചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഹിമാലയത്തിലേക്ക് പോകുന്ന കാര്യത്തെക്കുറിച്ചും താരം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ മനോഹരമായൊരു വീഡിയോ താരം പങ്കുവെച്ചിട്ടുണ്ട്.

റോഡ് നിയമങ്ങള്‍ പാലിച്ച് അതീവ ശ്രദ്ധയോടെയാണ് പൃഥ്വിരാജ് വാഹനമോടിക്കാറുള്ളത്. വാഹനങ്ങള്‍ സ്വന്തമാക്കുന്ന കാര്യത്തിലായാലും ഡ്രൈവിങ്ങിന്റെ കാര്യത്തിലായാലും അതീവ താല്‍പര്യമുള്ളയാളാണ് താരം. മകന്റെ വാഹനപ്രേമത്തെക്കുറിച്ച് അടുത്തിടെയും അമ്മ വ്യക്തമാക്കിയിരുന്നു. പൃഥ്വി ലംബോര്‍ഗിനി സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടുത്തിടെയാണ് അവസാനിച്ചത്. റോഡ് നന്നല്ലാത്തതിനാല്‍ പൃഥ്വിയുടെ ലംബോര്‍ഗിനി തിരുവനന്തപുരത്തെ വീട്ടില്‍ കൊണ്ടുവരാനാവുന്നില്ലെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ട്രോളര്‍മാരും വിമര്‍ശകരും ഒരുപോലെ മല്ലികയെ ആക്രമിച്ചത്. എന്നാല്‍ അര്‍ഹിക്കുന്ന അവഞ്ജയോടെ അവയെ അവഗണിക്കുകയായിരുന്നു താരമാതാവ്.

Prithviraj

മണാലിയിലൂടെ ജിപ്‌സി ഓടിച്ച് പോവുന്ന വീഡിയോയാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനോടകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായിക്കഴിഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ ഡ്രൈവറെ മാറ്റിയതിന് ശേഷമാണ് പൃഥ്വി ഡ്രൈവറായത്. മറുവശത്തുനിന്നും വാഹനം തുടരെ എത്തുന്നതിനിടയിലും സേഫായാണ് താരം ഡ്രൈവ് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X