twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലെയാണ് പൃഥ്വിയും ദുല്‍ഖറും: രഞ്ജിത്ത്

    By Aswathi
    |

    ദേവാസുരം, ആറാം തമ്പുരാന്‍ പോലുള്ള വാണിജ്യ സിനിമകള്‍ ഒരുക്കിയ രഞ്ജിത്ത് തന്നെയാണ് കയ്യൊപ്പ്, ഞാന്‍, തിരക്കഥ പോലുള്ള തിയേറ്ററിക്കള്‍ ചിത്രങ്ങളും ഒരുക്കിയത്. അത്തരം സിനിമകളില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലൊണ് പുതിയ തലമുറിയില്‍ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജെന്നുമാണ് രഞ്ജിത്ത് പറയുന്നത്.

    പാലേരിമാണിക്യം ഒരു പാതിരാക്കൊല പാതകത്തിന്റെ കഥ എന്ന നോവല്‍ സിനിമയാക്കുമ്പോള്‍ അത് സാധ്യമായത്, ഞാന്‍ ശീലിച്ചതോ, കേട്ടുപഴകിയതോ അല്ലാത്തൊരു സിനിമ സംരംഭത്തിന് ശ്രമിക്കുന്നു എന്നറിഞ്ഞിട്ട് എന്നോടൊപ്പം നില്‍ക്കാന്‍ തയ്യാറായ മമ്മുക്കയുള്ളതുകൊണ്ടാണെന്ന് രഞ്ജിത്ത് പറയുന്നു.

    mammootty-mohanlal-prithi-dulquar

    സ്പിരിറ്റ് മോഹന്‍ലാല്‍ ചെയ്തുവന്ന കഥാപാത്ര സ്വഭാവങ്ങളില്‍ നിന്നു ഭിന്നമാണ്. ഒട്ടും ന്യായീകരിക്കാന്‍ പറ്റാത്ത മെയില്‍ഷോവനിസവും മദ്യപാനം പോലുള്ള ദുശ്ശീലവും എല്ലാ അ നാര്‍ക്കി ഇടപാടുകളുമുള്ള വേഷം. കൂടെയുള്ള പ്രധാന സ്ത്രീ കഥാപാത്രം ഇയാളെ വല്ലാതെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഒരു കഥാപാത്രമാണെന്ന ലാലിന്റെ തിരിച്ചറിവും സപ്പോര്‍ട്ടും കൊണ്ടാണത് സാധിക്കുന്നത്.

    പൃഥ്വിരാജില്‍ നിന്നായാലും ദുല്‍ഖറില്‍ നിന്നായാലും ഇതുണ്ട്. 'ഞാന്‍' ടിപി രാജീവന്റെ തന്നെ മറ്റൊരു നോവലാണ്. അതില്‍ ദുല്‍ക്കര്‍ സല്‍മാന്‍ എന്ന ഏറ്റവും താരമൂല്യമുള്ള നടനാണ്. മറ്റൊരു സിനിമയില്‍ കിട്ടുന്നതു വച്ചുനോക്കുമ്പോള്‍ ചെറിയ തുക വാങ്ങികൊണ്ട് 'ഇതില്‍ കൂടുതലൊന്നും വേണ്ട' എന്നു പറഞ്ഞയാള്‍ സഹകരിക്കുന്നു. ഡബ്ബ് ചെയ്ത് കഴിഞ്ഞപ്പോള്‍ അയാള്‍ പറയുന്നു, 'നല്ല സിനിമയാണ്. ഇതില്‍ കാസ്റ്റ് ചെയ്തതിന് ഒരുപാട് നന്ദിയുണ്ടെന്ന്- രഞ്ജിത്ത് പറഞ്ഞു.

    English summary
    Prithviraj and Dulquar Salman almost like Mohanlal and Mammootty both supports commercial films said Ranjith
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X