ഷിബിന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും
മലയാള സിനിമയില്‍ ഇപ്പോള്‍ ഏറ്റവും മാര്‍ക്കറ്റുള്ള യങ് സൂപ്പര്‍സ്റ്റാര്‍സ് ആണ് പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും. ഇരുവരും ഒരുമിച്ചൊരു ചിത്രം ഉണ്ടാകുക എന്നത് ഒരു ചരിത്രമായിരിക്കും. എന്നാല്‍ തലക്കെട്ട് കണ്ട് ആരും അമിതമായി പ്രതീക്ഷിക്കേണ്ടതില്ല.
ഷിബിന്‍ ഫ്രാന്‍സിസ് എന്ന യുവ എഴുത്തുകാരന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും അഭിനയിക്കുന്നു എന്നുള്ളത് സത്യമാണ്. എന്നാല്‍ രണ്ടും രണ്ട് ചിത്രങ്ങളാണെന്ന് മാത്രം.

ഷിബിന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും
പൃഥ്വിരാജ് നായകനാകുന്ന പാവാട എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത് ഷിബിന്‍ ഫ്രാന്‍സിസ് ആണ്. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബിബിന്‍ ചന്ദ്രയ്‌ക്കൊപ്പം ചേര്‍ന്നാണ് ഷിബിന്‍ തിരക്കഥയൊരുക്കുന്നത്

ഷിബിന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും
അഞ്ച് സുന്ദരികള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനും അമല്‍ നീരദ് ഒന്നിയ്ക്കുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തിന് വേണ്ടിയും തിരക്കഥയൊരുക്കുന്നത് ഈ യുവ എഴുത്തുകാരന്‍ ഷിബിന്‍ ഫ്രാന്‍സിസ് തന്നെയാണ്.

ഷിബിന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും
മണിയന്‍പിള്ള രാജു നിര്‍മിയ്ക്കുന്ന ചിത്രം ഈ ക്രിസ്മസിന് തിയേറ്ററുകളിലെത്തുകയാണ്. പൃഥ്വിരാജിനെ കൂടാതെ അനൂപ് മേനോന്‍, മിയ, ആശ ശരത്ത് തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

ഷിബിന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും
പാവാടയ്‌ക്കൊപ്പം മത്സരിക്കാന്‍ ഈ ക്രിസ്മസിന് ദുല്‍ഖറിന്റെ ചാര്‍ലിയാണ് തിയേറ്ററിലെത്തുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ പാര്‍വ്വതിയാണ് നായിക. ഇപ്പോള്‍ സമീര്‍ താഹിറിന്റെ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന ദുല്‍ഖര്‍ അത് കഴിഞ്ഞാണ് അമല്‍ നീരദ് ചിത്രത്തിലേക്ക് കടക്കുക.


Click it and Unblock the Notifications