പൃഥ്വിരാജിന് കാക്കി അഴിക്കാന്‍ തോന്നുന്നില്ല?
പൃഥ്വിരാജിന് ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഒരുപക്ഷെ താരം ആഗ്രഹിക്കുന്നത് ഒരു പൊലീസ് ഓഫീസറാകാനാകും. മുംബൈ പൊലീസുമുതല്‍ ഇങ്ങോട്ട് പൃഥ്വിരാജ് ചെയ്ത ചിത്രങ്ങളിലെല്ലാം താരമെത്തിയത് ഒരു പൊലീസുകാരനായിട്ടാണ്. അതെല്ലാം മോശമില്ലാത്ത വിജയം നേടുന്നു എന്നതാണ് മറ്റൊരു വിഷയം. ഈ കാക്കി അഴിക്കാന്‍ പൃഥ്വിരാജിന് ഉദ്യേശമില്ലെന്ന് തോനുന്നു.
മുംബൈ പൊലീസ്, മെമ്മറീസ്, സെവന്‍ത് ഡേ, അതിനിടയില്‍ ബോളിവുഡില്‍ ചെയ്ത ഔറംഗസേബ് അങ്ങനെ അങ്ങനെ അടുത്ത് പൃഥ്വി ചെയ്തതും ഹിറ്റായതുമായ ചിത്രങ്ങളെടുത്തു നോക്കിയാല്‍ അതിലൊരു പൊലീസുകാരനെ കാണാം. ഈ ആവര്‍ത്തനും ഒരു വിരസതയായി പ്രേക്ഷകര്‍ക്ക് തോന്നാത്തതുകൊണ്ടാവാം പൃഥ്വി വീണ്ടും എത്തുന്നു ഒരു പൊലീസുകാരനായി.

ഈ പറഞ്ഞ ചിത്രങ്ങളിലെ പൊലീസുകാരുടെയെല്ലാം പേരുകളായിരുന്നു ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. മുംബൈയി പൊലീസിലെ ആന്റണി മോസസ്, ഔറംഗ്‌സേബില്‍ എസിപി ആര്യ, മെമ്മറീസിലെ സാം അലക്‌സ്, സെവന്‍ത് ഡേയിലെ ഡേവിഡ് എബ്രഹാം ഇങ്ങനെ പേരു കേട്ടാല്‍ തന്നെ ഒരു കിടു ലുക്കുണ്ട്. എന്നാല്‍ വീണ്ടും പൊലീസുകാരനായെത്തുന്ന പൃഥ്വിയുടെ പേരിലും ഒരു കടമയുണ്ട്- പൗരന്‍
ദിലീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ടമാര്‍ പടാര്‍ എന്ന ചിത്രത്തിലാണ് പൗരന്‍ എന്ന എസ് പിയായി പൃഥ്വിയെത്തുന്നത്. സ്വന്തം പേരിലെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ചാക്കോ എന്നയാളെ കൊന്ന് ഒളിവില്‍ പോയ സുകുമാരക്കുറുപ്പെന്ന കേരള ചരിത്രത്തിലെ കുപ്രസിദ്ധനായ കൊലയാളിയെ അന്വേഷിച്ചിറങ്ങുന്ന പൊലീസുകാരനാണ് പൃഥ്വി.
പൃഥ്വിയ്‌ക്കൊപ്പം ബിജു മേനോനും ചിത്രത്തില്‍ പ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. രാജ പുത്ര ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രത്തില്‍ ഗാനങ്ങള്‍ തിട്ടപ്പെടുത്തിയിരിക്കുന്നത് ബിജിപാലാണ്. ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച ആല്‍ബിയാണ് ടമാര്‍ പടാറിന് വേണ്ടിയും ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നത്.


Click it and Unblock the Notifications











