50 കോടി ക്ലബിലെ സംവിധായകന്‍ മാത്രമല്ല പൃഥ്വിരാജ്! ബഹുമതികള്‍ വേറെയും സ്വന്തമാണ് അദ്ദേഹത്തിന്! കാണൂ!

Recommended Video

റെക്കോർഡ് നേട്ടവുമായി പൃഥ്വിരാജ് | filmibeat Malayalam

നിലവിലെ റെക്കോര്‍ഡുകളെല്ലാം മോഹന്‍ലാല്‍ സ്വന്തം പേരിലാക്കി മുന്നേറുമ്പോള്‍ അവിടെ മറ്റൊരു ചരിത്രം കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്. തന്നിലെ അഭിനേതാവിനെ മാത്രമല്ല സംവിധായകനെക്കൂടി പുറത്തടുത്ത പൃഥ്വിരാജിന്റെ അഭിമാനം കൂടിയാണ് വര്‍ധിക്കുന്നത്. ഫാന്‍ ബോയ് എന്ന നിലയില്‍ നല്‍കാവുന്നതില്‍ വെച്ച് ഏറ്റവും ഗംഭീരമായ സമ്മാനം തന്നെയാണ് പൃഥ്വി മോഹന്‍ലാലിന് നല്‍കിയത്. 4 പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാജീവിതത്തിനിടയില്‍ ഒരിക്കല്‍പ്പോലും അദ്ദേഹം ഒരു സിനിമയുടെ ഫാന്‍സ് ഷോയില്‍ പങ്കെടുത്തിരുന്നില്ല. ഒരു സിനിമയെക്കുറിച്ചും ഇത്രയുമധികം വാചാലനവുമായിരുന്നില്ല. സിനിമയുടെ കഥ അറിയുന്നതിന് മുന്‍പ് തന്നെ അദ്ദേഹം പൃഥ്വിക്ക് തന്റെ ഡേറ്റ് നല്‍കിയിരുന്നു. ടിയാന്‍രെ ഹൈദരാബാദിലെ സെറ്റിനിടയില്‍ വെച്ചായിരുന്നു ഈ ചിത്രത്തെക്കുറിച്ചുള്ള പ്രാരംഭഘട്ട ചര്‍ച്ച നടത്തിയത്.

തന്റെ സിനിമാജീവിതത്തെക്കുറിച്ച് കൃത്യമായ പ്രവചനങ്ങളായിരുന്നു പൃഥ്വിയും നടത്തിയത്. നന്ദനം റിലീസ് ചെയ്ത് അധികനാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളായിരുന്നു അദ്ദേഹത്തിനെ തേടിയെത്തിയത്. സിനിമയിലും ജീവിതത്തിലുമൊക്കെ സ്വന്തം അഭിപ്രായം കൃത്യമായി വ്യക്തമാക്കുന്നതിനാല്‍ അഹങ്കാരി എന്ന പേര് നേരത്തെ തന്നെ അദ്ദേഹത്തിന് ചാര്‍ത്തി നല്‍കിയിരുന്നു. ജേഷ്ഠ്യസഹോദരനെപ്പോലെയുള്ള ബന്ധമാണ് മുരളി ഗോപിയുമായെന്നും സിനിമയെക്കുറിച്ചാണ് തങ്ങള്‍ എപ്പോഴും സംസാരിച്ചിരുന്നതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ആദ്യ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ തന്നെ പല റെക്കോര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

പൃഥ്വിരാജിന്‍രെ സിനിമാജീവിതം മാറിമറിഞ്ഞു

പൃഥ്വിരാജിന്‍രെ സിനിമാജീവിതം മാറിമറിഞ്ഞു

താരങ്ങളില്‍ പലരും സംവിധായകരായി തുടക്കം കുറിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.ഭാവിയില്‍ താനും സംവിധായകനായി എത്തുമെന്ന് അന്നേ പൃഥ്വിരാജ് പറഞ്ഞിരുന്നു. രാജപ്പനായും രായപ്പനായുമൊക്കെ കളിയാക്കിയ വിമര്‍ശകര്‍ തന്നെയാണ് ഇപ്പോള്‍ അദ്ദേഹത്തിനായി കൈയ്യടിച്ചത്. ബോക്‌സോഫീസിലെ നിറഞ്ഞ കൈയ്യടി തന്നെയാണ് അതിനുള്ള തെളിവ്. തന്റരെ സിനിമയിലെ നായകനേയും നായികയേയുമൊക്കെ കുറിച്ച് ഒരരു സംശയവുമില്ലെന്നും മോഹന്‍ലാലും മഞ്ജു വാര്യരും തന്നെയായിരിക്കും അതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ അത് പ്രാവര്‍ത്തികമാക്കി മാറ്റിയിരിക്കുകയാണ് താരം.

50 കോടി ക്ലബില്‍

50 കോടി ക്ലബില്‍

റിലീസ് ചെയ്ത് നാലുനാള്‍ പിന്നിടുന്നതിനിടയിലാണ് സിനിമ 50 കോടി ക്ലബില്‍ എത്തിയത്. റെക്കോര്‍ഡുകളെക്കുറിച്ചുള്ള ഓരോ പ്രവചനങ്ങളും സത്യമായി വരുന്ന കാഴ്ചയാണ് ഇപ്പോഴത്തേത്. 10 ദിവസത്തിനുള്ളില്‍ 100 കോടിയെന്ന പ്രവചനം അടുത്ത ദിനങ്ങളില്‍ തന്നെ യാഥാര്‍ത്ഥ്യമാവുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ടിക്കറ്റ് കിട്ടാതെ ജനങ്ങള്‍ വലയുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ അഡ്വാന്‍സ് ബുക്കിംഗുകള്‍ പൂര്‍ത്തിയായിരുന്നു.

നടന്‍

നടന്‍

നന്ദനമെന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സിനിമയില്‍ തുടക്കം കുറിച്ചത്. ചേട്ടന് പിന്നാലെയായി സിനിമയിലേക്കെത്തിയ താരപുത്രന് മികച്ച പിന്തുണയായിരുന്നു തുടക്കം മുതലേ ലഭിച്ചത്. അപൂര്‍വ്വം ചില പോരായ്മകള്‍ മാറ്റിനിര്‍ത്തിയാല്‍ പൃഥ്വി നല്ല അഭിനേതാവായി മാറുമെന്ന് അന്നേ ആരാധകര്‍ വിലയിരുത്തിയിരുന്നു. വിമര്‍ശനങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മുന്നേറിയ താരം നേരത്തെ തന്നെ 50 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു.എന്ന് നിന്റെ മൊയ്തീന്‍, എസ്ര, അമര്‍ അക്ബര്‍ അ്‌ന്തോണി തുടങ്ങിയ സിനിമകള്‍ 50 കോടിക്ക് മുകളില്‍ കലക്ഷന്‍ സ്വന്തമാക്കിയിരുന്നു.

 നിര്‍മ്മാതാവ്

നിര്‍മ്മാതാവ്

ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലൂടെ 50 കോടി നേട്ടം സ്വന്തമാക്കിയ നിര്‍മ്മാതാവായും പൃഥ്വി മാറിയിരുന്നു. ആദ്യ, ഷാജി നടേശന്‍ എന്നിവരുമായി ചേര്‍ന്നായിരുന്നു ഈ സിനിമ നിര്‍മ്മിച്ചത്. ആഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയായാണ് അദ്ദേഹം സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിലെ ആദ്യ സിനിമയായിരുന്നു നയന്‍. ജെനൂസ് മുഹമ്മദാണ് ഈ ചിത്രം സംവിധാനം ചെയ്തത്.

സംവിധായകന്‍

സംവിധായകന്‍

ഇപ്പോഴിതാ 50 കോടി ക്ലബിലേക്കെത്തുന്ന സംവിധായകനായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്. സംവിധായകനായി അരങ്ങേറിയ ആദ്യ സിനിമയ്ക്ക് ഗംഭീര പ്രതികരണവും മികച്ച കലക്ഷനുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്‌സോഫീസില്‍ നിന്നും കോടികള്‍ സ്വന്തമാക്കിയാണ് സിനിമ മുന്നേറുന്നത്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായാണ് മോഹന്‍ലാലും പൃഥ്വിരാജും അവധിയാഘോഷത്തിനായി വിദേശത്തേക്ക് പോയത്. വിദേശത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X