സുപ്രിയയുടെയും പൃഥ്വിയുടെയും മോഹം പൂവണിഞ്ഞു, സന്തോഷവാര്‍ത്ത പുറത്തുവിട്ട് പൃഥ്വിരാജ്, കാണൂ!

ആഗസ്റ്റ് സിനിമാസില്‍ നിന്നും വഴി പിരിയുമ്പോള്‍ സ്വന്തമായി നിര്‍മ്മാണ കമ്പനിയുമായി എത്തുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഫേസ്ബുക്കിലൂടെയാണ് താരം ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സെന്നാണ് നിര്‍മ്മാണ കമ്പനിക്ക് പേര് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷമായി താനും സുപ്രിയയും ഇതുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. നിലപാടുകള്‍ കൊണ്ട് മാത്രമല്ല പ്രവര്‍ത്തിയിലും വ്യത്യസ്തനാണ് താനെന്ന് അടുത്തിടെ താരം തെളിയിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ സന്തോഷവാര്‍ത്തയുമായി എത്തിയത്.

സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി

സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി

മാതാപിതാക്കളുടെയും ജേഷ്ഠ്യന്റെയും പാത പിന്തുടര്‍ന്നാണ് പൃഥ്വിരാജ് സിനിമയിലേക്കെത്തിയത്. രഞ്ജിത് സംവിധാനം ചെയ്ത നന്ദനമായിരുന്നു ആദ്യം റിലീസ് ചെയ്തത്. മികച്ച പ്രതികരണമായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്.

ആഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍മാറിയത്

ആഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍മാറിയത്

തമിഴ് താരമായ ആര്യ, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ആഗസ്റ്റ് സിനിമാസ് തുടങ്ങുമ്പോള്‍ പൃഥ്വിയും ഒപ്പമുണ്ടായിരുന്നു. നിരവധി സിനിമകളാണ് ഇവരുടേതായി പുറത്തുവന്നത്. ഇടയ്ക്ക് വെച്ച് പൃഥ്വി ഇതില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.

പുതിയ നീക്കത്തിന്  പിന്നില്‍

പുതിയ നീക്കത്തിന് പിന്നില്‍

സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി തുടങ്ങുന്നതിന് വേണ്ടിയാണ് ആഗസ്‌ററ് സിനിമാസില്‍ നിന്നും പിന്‍മാറിയത്. അത്തരത്തിലൊരു സന്തോഷ വാര്‍ത്തയുമായി താന്‍ എത്തുമെന്നും താരം അന്ന് വ്യക്തമാക്കിയിരുന്നു.

സന്തോഷവാര്‍ത്തയുമായി എത്തി

സന്തോഷവാര്‍ത്തയുമായി എത്തി

മലയാള സിനിമയിലേക്ക് പുതിയ നിര്‍മാണ കമ്പനി എത്തുന്ന സന്തോഷ വാര്‍ത്ത പൃഥ്വിരാജ് തന്നെയാണ് പുറത്തുവിട്ടത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ലിങ്കും താരം പങ്കുവെച്ചിട്ടുണ്ട്.

എല്ലാം തന്ന സിനിമയ്ക്കുള്ള സമര്‍പ്പണം

എല്ലാം തന്ന സിനിമയ്ക്കുള്ള സമര്‍പ്പണം

മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന തരത്തില്‍ മികച്ച ഒരു പറ്റം സിനിമകള്‍ക്ക് വഴിയൊരുക്കുന്നതിന് വേണ്ടിയാണ് താന്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും പൃഥ്വി വ്യക്തമാക്കിയിട്ടുണ്ട്.

നീണ്ട കാലയളവ്

നീണ്ട കാലയളവ്

ഒരു വര്‍ഷത്തോളം സമയമെടുത്താണ് പൃഥ്വിരാജ് സ്വന്തം സംരംഭവുമായി എത്തുന്നത്. മലയാള സിനിമയിലെ നിര്‍മ്മാണ മേഖലയിലേക്കുള്ള ചുവടുവെപ്പിന് ഇത്രയും സമയമെടുത്തതിനെക്കുറിച്ചുളള കാരണവും താരം വ്യക്തമാക്കിയിട്ടുണ്ട്.

ഇനിയുള്ള പ്രഖ്യാപനങ്ങളില്‍

ഇനിയുള്ള പ്രഖ്യാപനങ്ങളില്‍

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ തുടക്കവുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അടുത്ത് വരുന്ന പ്രഖ്യാപനങ്ങളിലൂടെ നിങ്ങള്‍ക്ക് ലഭിക്കുമെന്നും പൃഥ്വി കുറിച്ചിട്ടുണ്ട്.

അഭിമാനപുരസ്സരം സമര്‍പ്പിക്കുന്നു

അഭിമാനപുരസ്സരം സമര്‍പ്പിക്കുന്നു

സുപ്രിയയും താനും അഭിമാനപുരസ്സരം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് പൃഥ്വി കുറിപ്പ് അവസാനിപ്പിച്ചത്. ഇതിനോടകം തന്നെ താരത്തിന്റെ പോസ്റ്റിനെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

പുതിയ കാര്‍ സ്വന്തമാക്കി

പുതിയ കാര്‍ സ്വന്തമാക്കി

3 കോടിക്ക് മുകളില്‍ വരുന്ന ലംബോര്‍ഗിനിയുടെ ഹുറാക്കാന്‍ കാര്‍ താരം അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഇഷ്ട നമ്പര്‍ ലഭിക്കുന്നതിനായി ഏഴ് ലക്ഷം രൂപയാണ് പൃഥ്വി മുടക്കിയത്.

നികുതി അടച്ച് മാതൃകയായി

നികുതി അടച്ച് മാതൃകയായി

കേരളത്തിലെ നികുതിയില്‍ നിന്നും രക്ഷപ്പെടുന്നതിനായി താരങ്ങള്‍ പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തുടരുന്നതിനിടയിലാണ് പുതിയ കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത് പൃഥ്വി മാതൃകയായത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രശംസ

മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രശംസ

പൃഥ്വിയുടെ പുതിയ പ്രവര്‍ത്തിയെ മോട്ടോര്‍ വാഹന വകുപ്പ് പ്രശംസിച്ചിരുന്നു. ചിത്രീകരണ തിരക്കുകളിലായതിനാല്‍ സുപ്രിയയുടെ അച്ഛനായിരുന്നു രജിസ്‌ട്രേഷനായി എത്തിയത്.

വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും

വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും

നിലപാടുകളില്‍ മാത്രമല്ല പ്രവര്‍ത്തിയിലും ഏറെ വ്യത്യസ്തനാണെന്ന് പൃഥ്വിരാജ് തെളിയിച്ച സംഭവം കൂടിയായിരുന്നു ഇത്. സ്ത്രീവിരുദ്ധതയുള്ള സിനിമകളുമായി സഹകരിക്കില്ലെന്ന് താരം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

സഹപ്രവര്‍ത്തകയ്ക്ക് നല്‍കിയ പിന്തുണ

സഹപ്രവര്‍ത്തകയ്ക്ക് നല്‍കിയ പിന്തുണ

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ആക്രമണത്തിനിരയായ സഹപ്രവര്‍ത്തകയ്ക്ക് പൃഥ്വി പിന്തുണയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സംഭവത്തിന് ശേഷമാണ് താരം പുതിയ തീരുമാനമെടുത്തത്.

വനിതാദിനത്തില്‍ വ്യത്യസ്തമായ ആശംസ

അമ്മയ്ക്കും സുപ്രിയയ്ക്കും അലംകൃതയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് താരം വനിതാദിന ആശംസ നേര്‍ന്നത്. പോസ്റ്റ് കാണൂ.

പൃഥ്വിയുടെ പോസ്റ്റ് കാണൂ

പൃഥ്വിരാജിന്റെ പോസ്റ്റ് കാണൂ.

മൈ സ്റ്റോറി റിലീസിനൊരുങ്ങുന്നു

മൈ സ്റ്റോറി റിലീസിനൊരുങ്ങുന്നു

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്‍റേതായി പുറത്തിറങ്ങാനുള്ളത്. റോഷ്നി ദിനകര്‍ ചിത്രമായ മൈ സ്റ്റോറിയാണ് അടുത്തതായി തിയേറ്ററുകളിലേക്ക് എത്തുന്നത്. 2018 ല്‍ തിയേറ്ററുകളിലേക്കെത്തുന്ന ആദ്യ സിനിമ മൈ സ്റ്റോറിയാണ്.

ആടുജീവിതത്തില്‍ ജോയിന്‍ ചെയ്തു

ആടുജീവിതത്തില്‍ ജോയിന്‍ ചെയ്തു

ബെന്യാമിന്‍റെ ആടുജീവിതത്തിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ നജീബാവുന്നതിന് വേണ്ടി ശരീരഭാരം കുറയ്ക്കുന്നുവെന്ന് താരം വ്യക്തമാക്കിയിരുന്നു. അമല പോളാണ് ചിത്രത്തിലെ നായിക.

ലൂസിഫറിലൂടെ സംവിധായകനാവുന്നു

ലൂസിഫറിലൂടെ സംവിധായകനാവുന്നു

അഭിനേതാവായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടയില്‍ സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫറിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

സുകുമാരന്റെ പ്രവചനം

സുകുമാരന്റെ പ്രവചനം

സിനിമയില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നൊരു താരമായിരുന്നു സുകുമാരന്‍. തന്നെ അംഗീകരിക്കാത്തവര്‍ പോലും തന്റെ മക്കളുടെ ഡേറ്റിനായി കാത്തിരിക്കുന്ന അവസ്ഥ വരുമെന്ന് അന്നേ അദ്ദേഹം പ്രവചിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X