»   » ലൂസിഫറുമായി ബന്ധപ്പെട്ടിറങ്ങിയ പോസ്റ്ററുകളും ട്രെയിലറുകളും വ്യാജമെന്ന് പൃഥ്വിരാജ്!

ലൂസിഫറുമായി ബന്ധപ്പെട്ടിറങ്ങിയ പോസ്റ്ററുകളും ട്രെയിലറുകളും വ്യാജമെന്ന് പൃഥ്വിരാജ്!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ പ്രേക്ഷകര്‍ക്ക് വമ്പന്‍ സര്‍പ്രൈസായിരുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം പൃഥ്വിരാജിന്റെ ആദ്യത്തെ സംവിധാന സംരംഭം കൂടിയാണ്. ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനവും നടന്നു കഴിഞ്ഞു.

പ്രഖ്യാപനത്തിന് ശേഷം ചിത്രവുമായി ബന്ധപ്പെട്ട് ഒത്തിരി പോസ്റ്ററുകളും ട്രെയിലറുകളും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. എന്നാല്‍ അതെല്ലാം വ്യാജമാണെന്ന് പൃഥ്വിരാജ്. തന്റെ ഫേസ്ബുക്കിലൂടെയാണ് പൃഥ്വിരാജ് ലൂസിഫറുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങളോട് പ്രതികരിച്ചത്.

ലൂസിഫറിന്റെ പ്രചരണങ്ങള്‍

ലൂസിഫര്‍ എന്ന സിനിമയുടെ ഇന്നേ വരെ ഇറങ്ങിയ ഫസ്റ്റു ലുക്കുകളും ട്രെയിലറുകളും മോഷന്‍ പോസ്റ്ററുകളും ഒന്നും ആ സിനിമയുടെ യഥാര്‍ത്ഥ കഥയെയോ കഥാപാത്രത്തെയോ ആസ്പദമാക്കിയുള്ളതല്ല. അതെല്ലാം അണ്‍ഒഫാഷ്യലായുള്ള ആരാധക സൃഷ്ടി മാത്രമാണെന്ന് പൃഥ്വിരാജ്.

പോസ്റ്റ് തുടങ്ങിയത് ഇങ്ങനെ

എന്റെ സംവിധാന സംരംഭത്തെ കുറിച്ചാണ് ഈ പോസ്റ്റ്. ഇതിനോടകം തനിക്ക് ലഭിച്ച സ്‌നേഹത്തിനും ഇങ്ങനെ ഒരു തീരുമാനത്തിന് ലഭിച്ച പ്രോതാത്സഹാനത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നിരുത്സാഹപ്പെടുത്തുകയല്ല

പ്രചരണങ്ങള്‍ നടന്നു. അത് നിരുത്സാഹപ്പെടുത്തുകയല്ല. അതിലെല്ലാം കലാബോധമുള്ളവയും മൂല്യമുള്ളവയുമായിരുന്നു. പക്ഷേ എന്റെ സിനിമയുമായി ഒരു ബന്ധവുമില്ലെന്ന് മാത്രം. പൃഥ്വിരാജ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

English summary
Prithviraj facebook post about Lucifer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam