കല്യാണത്തിനായി പൃഥ്വിയും ഇന്ദ്രനും ഫഹദും
യുവതാരങ്ങള്‍ ഒന്നിയ്ക്കുന്ന ചിത്രങ്ങളാണ് മലയാളത്തിലെ പുതിയ ട്രെന്‍ഡ്. ദിലീപും ഫഹദും, ഫഹദും ദുല്‍ഖറും നിവന്‍ പോളിയും എല്ലാ ഒന്നിയ്ക്കുന്ന ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഇക്കൂട്ടത്തിലേയ്ക്ക് പുതിയൊരു യുവതാരസംഗമചിത്രംകൂടി വരുകയാണ്. പൃഥ്വിരാജും ഇന്ദ്രജിത്തും ഫഹദ് ഫാസിലുമാണ് ഒന്നിച്ചഭിനയിക്കാന്‍ പോകുന്നത്.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന കല്യാണം എന്ന ചിത്രത്തിലാണ് മൂവരും ഒന്നിയ്ക്കുന്നത്. വടക്കന്‍ കേരളത്തിലെ വിവാഹച്ചടങ്ങുകളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാമാണ് ചിത്രത്തില്‍ വിഷയമായി വരുന്നത്. മംഗലാപുരവും കാസര്‍ക്കോടുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പിഎസ് റഫീഖ് ആണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ സാന്ദ്ര തോമസും നടന്‍ വിജയ് ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പൃഥ്വിരാജു ഇന്ദ്രജിത്തും ഒന്നിച്ച് അഭിനയിച്ച ഏറെ ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ആമേന്‍ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും ഫഹദ് ഫാസിലും ഒന്നിച്ചിട്ടുണ്ട്. ഇവര്‍ മൂവരും ഒന്നിയ്ക്കുന്നത് ഇതാദ്യമായിട്ടാണ്. പൃഥ്വിയും ഫഹദും ആദ്യമായി ഒന്നിയ്ക്കുന്നതും ഈ ചിത്രത്തിലായിരിക്കും.


Click it and Unblock the Notifications











