»   » കേട്ടതും അറിഞ്ഞതൊന്നുമല്ല ടിയാന്‍, ഗംഭീര ദൃശ്യ വിരുന്നായി ട്രെയിലര്‍ , കാണൂ!!

കേട്ടതും അറിഞ്ഞതൊന്നുമല്ല ടിയാന്‍, ഗംഭീര ദൃശ്യ വിരുന്നായി ട്രെയിലര്‍ , കാണൂ!!

Posted By: Nihara
Subscribe to Filmibeat Malayalam

കരിയറില്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രവുമായാണ് ടിയാനില്‍ താനെത്തുന്നതെന്ന് മുന്‍പ് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ടിയാനെക്കുറിച്ചായിരുന്നു പൃഥ്വി സംസാരിച്ചത്. ഇന്ദ്രജിത്തും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്ന ടിയാന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

തന്നെ അത്രമേല്‍ സ്വാധീനിച്ചൊരു കഥാപാത്രമാണ് ടിയാനിലെ അസ്ലനെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ടെങ്കിലും തന്നില്‍ ഇത്രയുമധികം സ്വാധീനം ചെലുത്തിയ മറ്റൊരു കഥാപാത്രമില്ലെന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു. ആരാധകരെല്ലാം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റിനും വേണ്ടി കാത്തിരുന്നത്. കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ ടിയാന്റെ ട്രെയിലര്‍ ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായിക്കഴിഞ്ഞു.

കേരളക്കരയില്‍ ടിയാന്‍ തരംഗം

ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ കുംഭമേളയും ആള്‍ദൈവ ഭക്തിയും കലാപവും പലായനവുമെല്ലാമാണ് പ്രമേയം. മുരളി ഗോപിയുടെ തിരക്കഥയില്‍ ജി എന്‍ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഫിലിം സിറ്റിയില്‍ ചിത്രീകരണം

ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ വെച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. നാസിക്കിലെ കുംഭമേളയും ചിത്രത്തിന് വേണ്ടി ഷൂട്ട് ചെയ്തിരുന്നു. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ക്യാമറാമാന്‍.

മികച്ച ദൃശ്യ വിരുന്ന് തന്നെ

പൃഥ്വിരാജും ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ടിയാന്‍ പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിക്കുമെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവും വേണ്ട. അത്ര മേല്‍ മികച്ചതാണ് ചിത്രത്തിന്റെ മേക്കിങ്ങ്. ട്രെയിലര്‍ കാണുമ്പോള്‍ തന്നെ ഇക്കാര്യം പ്രേക്ഷകര്‍ക്ക് വ്യക്തമാവും.

അസ്ലാനാവാന്‍ കഴിഞ്ഞതിനെക്കുറിച്ച് പൃഥ്വിരാജ്

ടിയാനില്‍ അസ്ലമായി വേഷമിടാന്‍ കഴിഞ്ഞതിനെക്കുറിച്ച് പൃഥ്വിരാജ് പറയുന്നത് ഇങ്ങനെയാണ് തന്റെ സിനിമാ ജീവിതത്തിലെ തന്നെ വലിയൊരു ഭാഗ്യമായാണ് ഈ അവസരത്തെ കാണുന്നത്. ഒരു ബഹുമതിക്ക് തുല്യമായാണ് താന്‍ ഈ അവസരത്തെ കാണുന്നത്.

ടിയാന്‍ ട്രെയിലര്‍ കാണാം

English summary
Tiyaan official trailer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X