»   » മമ്മൂട്ടിയോട് ആരാധന കുറഞ്ഞു, പൃഥ്വി ഇപ്പോള്‍ വിജയ് ഫാന്‍, സംഭവം ശരിയാണോ?

മമ്മൂട്ടിയോട് ആരാധന കുറഞ്ഞു, പൃഥ്വി ഇപ്പോള്‍ വിജയ് ഫാന്‍, സംഭവം ശരിയാണോ?

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ കടുത്ത ആരാധകനായി പൃഥ്വിരാജ് അഭിനയിച്ച ചിത്രമാണ് വണ്‍വേ ടിക്കറ്റ്. എന്നാല്‍ ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പാവടയില്‍ പൃഥ്വിരാജ് വിജയ് ആരാധകനായിട്ടാണ് എത്തുന്നത്.

അടിസ്ഥാന വിദ്യാഭ്യാസം നേടിയ ജോയ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിനൊപ്പം അനൂപ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. പ്രൊഫസര്‍ ബാബു ജോസഫ് എന്ന കഥാപാത്രത്തെയാണ് അനുപ് മേനോന്‍ അവതരിപ്പിക്കുന്നത്.

prithviraj

രണ്ട് വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍പ്പെട്ട രണ്ട് പേര്‍ കണ്ടുമുട്ടുന്നതും പിന്നീട് ഇവര്‍ക്കിടയിലുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശോഭന ചിത്രത്തില്‍ നായികയായി എത്തുന്നുവെന്ന് മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ശോഭനയ്ക്ക് പകരം ആശ ശരതാണ് ചിത്രത്തില്‍ ശോഭനയ്ക്ക് പകരം അഭിനയിക്കുന്നത്.

മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജു നിര്‍മ്മിക്കുന്ന പത്താമത്തെ ചിത്രമാണ് പാവാട. നെടുമുടിവേണു,രണ്‍ജി പണിക്കര്‍, സായ്കുമാര്‍,സിദ്ദിഖ്,മണിയന്‍പ്പിള്ള രാജു എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
malayalam 2015 upcoming movie pavada directed by pavada.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam