»   » പൃഥ്വി തന്ന ആത്മവിശ്വാസത്തിന്റെ പുറത്താണ് ഇറങ്ങി പുറപ്പെടുന്നത്; ഷാജോണ്‍

പൃഥ്വി തന്ന ആത്മവിശ്വാസത്തിന്റെ പുറത്താണ് ഇറങ്ങി പുറപ്പെടുന്നത്; ഷാജോണ്‍

Posted By: Rohini
Subscribe to Filmibeat Malayalam

മിമിക്രി രംഗത്ത് നിന്നും വന്ന കലാഭവന്‍ ഷാജോണ്‍ ഹാസ്യ താരമായിട്ടാണ് മലയാള സിനിമയിലെത്തിയത്. ദൃശ്യം എന്ന ചിത്രത്തിന് ശേഷം വില്ലന്‍ വേഷങ്ങളfലും ഷാജോണിന് സ്വീകാര്യത ലഭിച്ചു.

കലാഭവന്‍ ഷാജോണിന് വേണ്ടി ശങ്കര്‍ എന്തിരന്റെ ഷൂട്ടിങ് ഷെഡ്യൂള്‍ തിരുത്തി!

ഇപ്പോള്‍ സംവിധാന രംഗത്തേക്ക് ഇറങ്ങുകയാണ് കലാഭവന്‍ ഷാജോണ്‍. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. പൃഥ്വി നല്‍കിയ ആത്മവിശ്വാസത്തിന്റെ പുറത്താണ് സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചത് എന്ന് ഷാജോണ്‍ പറയുന്നു.

പൃഥ്വിയോട് പറഞ്ഞത്

കുറച്ച് വര്‍ഷത്തോളമായി സിനിമ സംവിധാനം ചെയ്യാനുള്ള മോഹം മനസ്സിലുണ്ടായിരുന്നു. രണ്ട് മാസം മുമ്പാണ് ഊഴം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് പൃഥ്വിയ്ക്ക് ചിത്രത്തിന്റെ പൂര്‍ണ തിരക്കഥയും നല്‍കി കഥ പറഞ്ഞത്.

പൃഥ്വി തന്ന വിശ്വാസം

പൃഥ്വിയെ തന്നെയാണ് നായകനായി ഞാന്‍ മനസ്സില്‍ കണ്ടിരുന്നത്. അദ്ദേഹവും അത് തന്നെ പറഞ്ഞതോടെ ആത്മിശ്വാസമായി. ആ ആത്മവിശ്വാസത്തിന്റെ പുറത്താണ് സംവിധാനം ചെയ്യാനിറങ്ങുന്നത്.

അടുത്ത വര്‍ഷം

കുടുംബത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ത്രില്ലറാണ്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിയ്ക്കുകയേയുള്ളൂ. പൃഥ്വിയുടെ ഡേറ്റിന്റെ കാര്യം ഒത്തുവരണം. ആര്‍ എസ് വിമലിന്റെ കര്‍ണന്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ പൃഥ്വിരാജ്

ശങ്കര്‍ ചിത്രത്തില്‍

അതേ സമയം കലാഭവന്‍ ഷാജോണ്‍ ഇപ്പോള്‍ തമിഴ് ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിന്റെ ചിത്രത്തിലാണ് അഭിനയിക്കുന്നത്. രജനികാന്ത് നായകനാകുന്ന 2.0 എന്ന ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള വേഷമാണ്. അക്ഷയ് കുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പൃഥ്വിയുടെ പുതിയ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

English summary
Prithviraj gave me confidence to turn director: Kalabhavan Shajon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam