»   » പൃഥ്വി പ്രണയ ചിത്രങ്ങളുടെ അംബാസിഡറാകുന്നുവോ, ഇത്തവണ പോര്‍ച്ചുഗീസില്‍!!

പൃഥ്വി പ്രണയ ചിത്രങ്ങളുടെ അംബാസിഡറാകുന്നുവോ, ഇത്തവണ പോര്‍ച്ചുഗീസില്‍!!

Written By:
Subscribe to Filmibeat Malayalam

പൃഥ്വിരാജ് പ്രണയ ചിത്രങ്ങളുടെ അംബാസിഡറാകുന്നോ. സമീപകാലത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീന്‍, അനാര്‍ക്കലി തുടങ്ങിയ പ്രണയ ചിത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്നു. ഈ സിനിമകളില്‍ ഏറ്റവും പ്രധാനം കഥ നടന്ന പശ്ചാത്തലമായിരുന്നു. കോഴിക്കോടെ മുക്കത്ത് നടന്ന പ്രണയമാണ് എന്ന് നിന്‍രെ മൊയ്തീന്‍. അനാര്‍ക്കലിയ്ക്ക് വേണ്ടി സച്ച കണ്ടെത്തിയത് ലക്ഷദ്വീപാണ്.

വീണ്ടുമൊരു പ്രണയ നായകനായി പൃഥ്വി എത്തുന്നു. ലൊക്കേഷന്‍ അങ്ങ് പോര്‍ച്ചുഗീസിലും സ്‌പെയിനിലുമാണ്. നവാഗതയായ റോഷ്‌നി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായകന്റെ വിവിധ ജീവിത ഘട്ടങ്ങളിലൂടെയുള്ള യാത്ര സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്നതാണ് ചിത്രം. എന്ന് നിന്റെ മൊയ്തീന്‍, അനാര്‍ക്കലി, ജെയിംസ് ആന്റ് ആലീസ് എന്നീ സമീപകാല ചിത്രങ്ങളിലെല്ലാം കഥാപാത്രങ്ങളുടെ ജീവിതഘട്ടങ്ങളിലൂടെയാണ് പൃഥ്വി സഞ്ചരിയ്ക്കുന്നത്.

 prithviraj

ശങ്കര്‍ രാമകൃഷ്ണനാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്. ബാജിറാവു മസ്താനി, പികു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിശ്വദീപ് ചാറ്റര്‍ജിയാണ് സൗണ്ട് എന്‍ജനീയര്‍. യെന്തിരന്റെ ഛായാഗ്രാഹകനായ ആര്‍ രത്‌നവേലും കാന്‍ ഫിലിം ഫെസ്റ്റവല്‍ അവാര്‍ഡ് ജേതാവായ എഡിറ്റര്‍ പ്രിയങ്ക് പ്രേം കുമാറും ചിത്രത്തിന്റെ അണിയറയിലുണ്ട്.

ചിത്രത്തിലെ നായികയെ കണ്ടെത്തിയിട്ടില്ല. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിയ്ക്കാനാണ് തീരുമാനം. കേരളത്തില്‍ നാല് ദിവസത്തെ ഷൂട്ടിങ് ഉണ്ടാവും. ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരരിയ്ക്കുന്നത്.

English summary
Prithviraj's association with love stories would continue with another film of the actor in the offing which would be a romantic musical tale.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam