പൃഥ്വിരാജ് 3 മാസത്തെ അവധിയെടുക്കുന്നു! ആടുജീവിതത്തിനായുള്ള മേക്കോവറാണ് ഇനിയെന്ന് റിപ്പോര്‍ട്ടുകള്‍!
സംവിധായകനായി മാറിയതിന് ശേഷവും പൃഥ്വിരാജ് സിനിമയില്‍ സജീവമാണ്. നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. ജീന്‍ പോള്‍ ലാല്‍ ചിത്രമായ ഡ്രൈവിംഗ് ലൈസന്‍സിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിലവിലെ തിരക്കുകളെല്ലാം കഴിഞ്ഞാല്‍ വീണ്ടും സംവിധായകനാവുമെന്നും ആടുജീവിതത്തിന്റെ രണ്ടാം ഭാഗവുമായി താനെത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങളിലൊന്നാണ് ആടുജീവിതം. ബന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രത്തില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
ആടുജീവിതത്തിന്റെ മൂന്നാം ഷെഡ്യൂള്‍ അധികം വൈകാതെ തന്നെ ആരംഭിക്കുമെന്നുമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. രണ്ടാം ഭാഗം ചിത്രീകരിച്ച ജോര്‍ദാനില്‍ വെച്ചാണ് ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂളും ഒരുക്കുന്നത്. നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി പൃഥ്വിരാജ് സിനിമയില്‍ നിന്നും 3 മാസത്തെ അവധിയെടുത്തേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആടുജീവിതത്തിന് വേണ്ടിയുള്ള മേക്കോവറിനായാണ് ഇങ്ങനെ ചെയ്യുന്നത്. മെലിഞ്ഞുണങ്ങിയ തരത്തിലുള്ള രൂപവുമായി താരമെത്തിയാല്‍ എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

18 മാസത്തെ ഡേറ്റാണ് പൃഥ്വിരാജ് ആടുജീവിതത്തിനായി നല്‍കിയത്. നജീബിന്റെ ജീവിതത്തിലെ രണ്ട് കാലഘട്ടത്തെ അവതരിപ്പിക്കേണ്ടതിനാലാണ് ഇത്രയും നീണ്ട ഷെഡ്യൂള്‍ താരം നല്‍കിയത്. തിരക്കുകളില്‍ നിന്നും മാറി പൃഥ്വിരാജ് എത്തുന്നതിനായി കാത്തിരിക്കുകയാണ് സംവിധായകനായ ബ്ലസി. അമല പോളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം എആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.


Click it and Unblock the Notifications











