മികച്ച സംവിധായകനായി പൃഥ്വിരാജ്! ലൂസിഫറില്‍ നിന്നുള്ള ആദ്യ പുരസ്‌കാരമെത്തി! ഏതാണെന്നറിയുമോ?

അഭിനേതാവെന്ന നിലയില്‍ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് പൃഥ്വിരാജ്. നന്ദനത്തിലൂടെ തുടങ്ങിയ സിനിമാജീവിതത്തില്‍ വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെയാണ് ഈ താരം അവചരിപ്പിച്ചത്. വില്ലത്തരമായാലും നായകനായാലും ചരിത്ര പുരുഷന്‍മാരായാലും ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചാണ് അദ്ദേഹം മുന്നേറിയത്. സിനിമാകുടുംബത്തിലെ ഇളംതലമുറയുടെ വരവിന് തുടക്കം മുതല്‍ത്തന്നെ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മനസ്സിലെ വലിയ മോഹമായ സംവിധാനമെന്ന കടമ്പ അദ്ദേഹം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും പ്രധാന കഥാപാത്രങ്ങളാക്കി സിനിമയൊരുക്കുമെന്ന് പൃഥ്വി നേരത്തെ പറഞ്ഞിരുന്നു.

മോഹന്‍ലാലിന്റെ കടുത്ത ആരാധകനെന്ന നിലയില്‍ താന്‍ കാണാനാഗ്രഹിക്കുന്ന സിനിമ അതാണ് ലൂസിഫര്‍. നിങ്ങളാണ് ഇതിനെ വിലയിരുത്തേണ്ടതെന്നും ഈ സിനിമ പരാജയമായാല്‍ താന്‍ ഇനി സംവിധാനം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റിയെന്ന് മാത്രമല്ല പുതിയ റെക്കോര്‍ഡുകളും സൃഷ്ടിച്ചാണ് ചിത്രത്തിന്റെ കുതിപ്പ്. 200 കോടി ലക്ഷ്യവുമായി കുതിക്കുകയാണ് ചിത്രം. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിന്റെ കാര്യത്തിലും റെക്കോര്‍ഡുമായാണ് ലൂസിഫറിന്റെ കുതിപ്പ്. മെയ് 3നായിരുന്നു സിനിമയുടെ തമിഴ് പതിപ്പ് റിലീസ് ചെയ്തത്. ചെന്നൈയിലെ സത്യം സിനിമാസില്‍ സിനിമയുടെ മലയാള പതിപ്പും തമഴ് പതിപ്പും ഒരേ സമയം പ്രദര്‍ശിപ്പിച്ച് വരികയാണ്. സിനിമ ഗംഭീരമായി മുന്നേറുന്നതിനിടയിലാണ് ആരാധകരെത്തേടി പുതിയൊരു സന്തോഷവാര്‍ത്ത എത്തിയത്.

Lucifer

മഴവില്‍ മനോരമ എന്റര്‍ടൈന്‍മെന്‍സ് അവാര്‍ഡില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത് പൃഥ്വിരാജിനാണ്. കഴിഞ്ഞ ദിവസമായിരുന്നു പുരസ്‌കാരനിശ അരങ്ങേറിയത്. ഇതാദ്യമായാണ് ലൂസിഫറിനെത്തേടി ഒരു പുരസ്‌കാരമെത്തുന്നത്. മലയാളത്തിന്റെ നടന ഇതിഹാസങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെ തെന്നിന്ത്യന്‍ സിനിമയിലെയും ബോളിവുഡിലേയും പ്രഗത്ഭര്‍ പരിപാടിയിലേക്കെത്തുമെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X