»   » അന്നും ഇന്നും ഒരുപോലെ തന്നെ, പൃഥ്വിരാജിന് ഒരു മാറ്റവുമില്ല എന്ന് പത്മപ്രിയ

അന്നും ഇന്നും ഒരുപോലെ തന്നെ, പൃഥ്വിരാജിന് ഒരു മാറ്റവുമില്ല എന്ന് പത്മപ്രിയ

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹ ശേഷം പത്മപ്രിയ വീണ്ടും അഭിനയ ലോകത്ത് സജീവമാകാന്‍ ഒരുങ്ങുകയാണ്. ജെ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.

അല്ലു അര്‍ജ്ജുനും മോഹന്‍ലാലിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല, മുരുകന് പുതിയ റെക്കോഡ്

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര നായക വേഷങ്ങള്‍ ചെയ്യുന്നത്. ബാച്ചിലര്‍ പാര്‍ട്ടി ഉള്‍പ്പടെ പൃഥ്വിയും പത്മപ്രിയയും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.

പൃഥ്വിയും പത്മപ്രിയയും

വീരാളിപ്പട്ട്, മഞ്ചാടിക്കുരു, സത്തം പോടാതെ (തമിഴ്) എന്നീ ചിത്രങ്ങളിലാണ് പൃഥ്വിരാജും പത്മപ്രിയയും ഒന്നിച്ചഭിനയിച്ചത്. ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ പത്മപ്രിയ എത്തുന്നുണ്ട്.

പൃഥ്വിയ്ക്ക് മാറ്റമില്ല

കരിയറിന്റെ തുടക്കത്തിലാണ് ഞാന്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ചത്. അന്നും ഇന്നും വ്യക്തിപരമായി പൃഥ്വിയ്ക്ക് യാതൊരു മാറ്റവുമില്ല എന്ന് പത്മപ്രിയ പറയുന്നു.

സന്തോഷം തോന്നുന്നു

ഇത്രയും വലിയ വിജയങ്ങള്‍ നേടിയിട്ടും പൃഥ്വിയ്ക്ക് വ്യക്തിപരമായ മാറ്റങ്ങളൊന്നും വരാത്തതില്‍, സഹപ്രവര്‍ത്തക എന്ന നിലയില്‍ സന്തോഷം തോന്നുന്നുണ്ട് എന്ന് പത്മപ്രിയ പറഞ്ഞു.

ടിയാന്‍

മുരളി ഗോപിയുടെ തിരക്കഥയില്‍ ജെ കൃഷ്ണതുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് പൂര്‍ത്തിയായി. പത്മപ്രിയയെ കൂടാതെ അനന്യ, പാരീസ് ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിന്റെ നായികാ നിരയിലുണ്ട്.

English summary
Prithviraj Has No Changes - Padmapriya

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam