ഡിമാന്റ് കൂടുന്നു... ഡിമാന്റ് കൂടുന്നു... 2018 വരെ ഇനി പൃഥ്വിരാജിന് ഡേറ്റില്ല!!

By Aswini

തുടര്‍ച്ചയായി വിജയങ്ങള്‍ നേടുന്ന പൃഥ്വിരാജിന് ഇന്റസ്ട്രിയില്‍ ഡിമാന്റ് കൂടുകയാണ്. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവായ പൃഥ്വിരാജിന് ഇപ്പോള്‍ തന്നെ കൈ നിറയെ ചിത്രങ്ങളാണ്. കാള്‍ഷീറ്റ് നോക്കിയാല്‍ 2018 വരെ ഇനി പൃഥ്വിരാജിന് ഡേറ്റില്ല.

കരാറൊപ്പിട്ട ചിത്രങ്ങളൊക്കെ പൂര്‍ത്തിയാക്കിയാല്‍ താന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് പൃഥ്വി പറഞ്ഞിരുന്നു. എന്നാല്‍ സമീപകാലത്തൊന്നും അതിനുള്ള സാധ്യതകള്‍ കാണുന്നില്ല.

ബ്ലെസിയുടെ ആട് ജീവിതം ഉള്‍പ്പടെ ഒമ്പതോളം ചിത്രങ്ങള്‍ 2018 വെര പൃഥ്വി ഏറ്റു കഴിഞ്ഞു. ആടുജീവിതം ആരംഭിച്ചാല്‍ പിന്നെ രണ്ട് വര്‍ഷം ആട് ജീവിതത്തിന് വേണ്ടി മാത്രമായിരിക്കും. പൃഥ്വിയുടെ പുതിയ ചിത്രങ്ങളേതൊക്കെയാണെന്ന് നോക്കാം,

പാവാട

ഡിമാന്റ് കൂടുന്നു... ഡിമാന്റ് കൂടുന്നു... 2018 വരെ ഇനി പൃഥ്വിരാജിന് ഡേറ്റില്ല!!

പൃഥ്വിയുടേതായി ഉടന്‍ തിയേറ്ററിലെത്തുന്ന ചിത്രം പാവാടയാണ്. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു മുഴുക്കുടിയനായ ജോയ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിയ്ക്കുന്നത്. അനൂപ് മേനോനും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം നിര്‍മിയ്ക്കുന്നത് മണിയന്‍പിള്ള രാജുവാണ്. ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യും

ഡാര്‍വിന്റെ പരിണാമം

ഡിമാന്റ് കൂടുന്നു... ഡിമാന്റ് കൂടുന്നു... 2018 വരെ ഇനി പൃഥ്വിരാജിന് ഡേറ്റില്ല!!

ഇപ്പോള്‍ പൃഥ്വിരാജ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന ചിത്രമാണ് ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ഡാര്‍വിന്റെ പരിണാമം. ഡാര്‍വിന്‍ എന്ന ടൈറ്റില്‍ റോളില്‍ ചെമ്പന്‍ വിനോദ് എത്തുന്ന ചിത്രത്തില്‍ അനില്‍ ആന്റോ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിയ്ക്കുന്നത്. ചിത്രം 2017 ല്‍ റിലീസ് ചെയ്യും

ജെയിംസ് ആന്റ് ആലീസ്

ഡിമാന്റ് കൂടുന്നു... ഡിമാന്റ് കൂടുന്നു... 2018 വരെ ഇനി പൃഥ്വിരാജിന് ഡേറ്റില്ല!!

പൃഥ്വി ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന മറ്റൊരു ചിത്രമാണ് ജെയിംസ് ആന്റ് ആലീസ്. പ്രണയ ചിത്രമാണെന്നും പൃഥ്വിയ്ക്ക് ചിത്രത്തില്‍ മൂന്ന് നായികമാരുണ്ടെന്നും കേള്‍ക്കുന്നു. സുജിത്ത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോള്‍ പ്രി- പൊഡക്ഷന്‍ വര്‍ക്കിലാണ്. 2017ല്‍ ചിത്രം റിലീസ് ചെയ്യും

നാളെ രാവിലെ

ഡിമാന്റ് കൂടുന്നു... ഡിമാന്റ് കൂടുന്നു... 2018 വരെ ഇനി പൃഥ്വിരാജിന് ഡേറ്റില്ല!!

മുംബൈ പൊലീസ് എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും പൃഥ്വിരാജും ഒന്നിയ്ക്കുന്ന പുതിയ ചിത്രമാണ് നാളെ രാവിലെ. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിയ്ക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. മറ്റ് കാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

കുപ്പി

ഡിമാന്റ് കൂടുന്നു... ഡിമാന്റ് കൂടുന്നു... 2018 വരെ ഇനി പൃഥ്വിരാജിന് ഡേറ്റില്ല!!

മെമ്മറീസ് എന്ന ചിത്രത്തിന്റെ മാഹാ വിജയത്തിന് ശേഷം ജീത്തു ജോസഫും പൃഥ്വിരാജും വീണ്ടും ഒന്നിയ്ക്കുകയാണ് കുപ്പി എന്ന ചിത്രത്തിലൂടെ. സിനിമയുടെ പ്ലോട്ടോ മറ്റ് കാര്യങ്ങളോ സംവിധായകന്‍ പുറത്തിവിട്ടിട്ടില്ല. മെമ്മറീസുമായി യാതൊരു ബന്ധവുമില്ലാത്ത ചിത്രമായിരിക്കും എന്ന് അറിയിച്ചിട്ടുണ്ട്

വിമാനം

ഡിമാന്റ് കൂടുന്നു... ഡിമാന്റ് കൂടുന്നു... 2018 വരെ ഇനി പൃഥ്വിരാജിന് ഡേറ്റില്ല!!

സജി തോമസ് എന്ന ആളുടെ ജീവിതം ആസ്പദമാക്കി പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിമാനം. നേരത്തെ ഈ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കഥ പൃഥ്വിയില്‍ എത്തുകയായിരുന്നു. 2017 ല്‍ ഈ ചിത്രവും പ്രേക്ഷകരിലെത്തും

കുഞ്ചിറക്കോട്ട് കാളി

ഡിമാന്റ് കൂടുന്നു... ഡിമാന്റ് കൂടുന്നു... 2018 വരെ ഇനി പൃഥ്വിരാജിന് ഡേറ്റില്ല!!

ഉറുമി എന്ന ചിത്രത്തിന് ശേഷം മറ്റൊരു ചരിത്രനായകന്റെ വേഷത്തില്‍ കൂടെ പൃഥ്വി എത്തുന്നുണ്ട്. കുഞ്ചിറക്കോട്ട് കാളിയുടെ ജീവിതം ആസ്പമാക്കി ഒരുക്കുന്ന ചിത്രത്തെ കുറിച്ച് വിവരങ്ങള്‍ പറഞ്ഞത് തന്റെ ഫേസ്ബുക്ക് പേജിലൂടെ പൃഥ്വി തന്നെയാണ്.

വിമല്‍ ചിത്രം

ഡിമാന്റ് കൂടുന്നു... ഡിമാന്റ് കൂടുന്നു... 2018 വരെ ഇനി പൃഥ്വിരാജിന് ഡേറ്റില്ല!!

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം വിമലും പൃഥ്വിയും ചേര്‍ന്ന് പുതിയ ചിത്രമൊരുക്കുന്നതായും വാര്‍ത്തകളുണ്ട്. ഇക്കാര്യം ആര്‍ എസ് വിമല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു. മഹാഭാരത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണച്ചെലവ് 45 കോടിയാണെന്ന് കേള്‍ക്കുന്നു

 ആട് ജീവിതം

ഡിമാന്റ് കൂടുന്നു... ഡിമാന്റ് കൂടുന്നു... 2018 വരെ ഇനി പൃഥ്വിരാജിന് ഡേറ്റില്ല!!

ഈ സിനിമകളെല്ലാം പൂര്‍ത്തിയാക്കിയിട്ടാവും പൃഥ്വി ബ്ലെസിയുടെ ആടു ജീവിതത്തിലേക്ക് കടക്കുക. ഈ സിനിമ ചെയ്യുന്ന കാലയളവില്‍ പൃഥ്വി മറ്റൊരു ചിത്രവും ഏറ്റെടുക്കില്ല. 2018 ലാണ് ഈ ചിത്രം റിലീസ് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X