പൃഥ്വിയുടെ ഏഴു ചിത്രങ്ങള്‍
ഈ വര്‍ഷം ഏറ്റവുമധികം ചിത്രങ്ങള്‍ തിയറ്ററിലെത്തുന്ന നായകന്‍ ഒരുപക്ഷേ പൃഥ്വിരാജ് ആയിരിക്കും. ഏഴു ചിത്രങ്ങളാണ് പൃഥ്വിയുടെതായി ഇക്കുറി തിയറ്ററിലെത്താന്‍ പോകുന്നത്.
പൃഥ്വിയും ആര്യയും പ്രധാന വേഷം ചെയ്യുന്ന ലിജോ ജോസ് പെല്ലിശേരിയുടെ ഡബിള്‍ ബാരല്‍ ആണ് ആദ്യം തിയറ്ററിലെത്തുന്നത്. പൃഥ്വിയുടെ ഓഗസ്റ്റ് ഫിലിംസ് ആണ് ചിത്രം നിര്‍മിച്ചിരക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രമായിരിക്കും ഇത്.

ശ്യാമപ്രസാദിന്റെ ഇവിടെയാണ് പിന്നീട് എത്തുന്നത്. പൃഥ്വിയും നിവിന്‍പോളിയുമാണ് നായകര്‍. നായിക ഭാവനയും. പൂര്‍ണമായും അമേരിക്കയില്‍ നിര്‍മിച്ച ചിത്രമാണിത്.
എന്നു നിന്റെ മൊയ്തീന്‍ ആണ് തുടര്‍ന്നെത്തുന്നത്. പാര്‍വതിയാണ് ഇതിലെ നായിക. കോഴിക്കോട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നൊരു പ്രണയകഥയെ അവലംബമാക്കിയാണ് ഇതൊരുക്കുന്നത്.
സേതുവിന്റെ അനാര്‍ക്കലിയാണ് അടുത്ത ചിത്രം. പൃഥ്വിരാജിനൊപ്പം ബിജു മേനോന്‍ ആണ് പ്രധാന വേഷം ചെയ്യുന്നത്. ദ്വീപിലെ കഥയാണിത്.
നാദിര്‍ഷാ സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ ആന്റണിയാണ് അടുത്ത ചിത്രം. ഇതില്‍ ജയസൂര്യയും ആസിഫ് അലിയും കൂടെ അഭിനയിക്കുന്നുണ്ട്. നമിത പ്രമോദ് ആണ് നായിക.
മാര്‍ത്താണ്ഡന്റെ പാവാടയാണ് അടുത്ത ചിത്രം. ഇതിലും ബിജു മേനോന്‍ തന്നെയാണ് കൂടെയുള്ളത്. റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രമാണ് അടുത്തത്. ഇതില്‍ നായികയെ തീരുമാനിച്ചിട്ടില്ല.
മിക്ക ചിത്രങ്ങളും ഈ വര്‍ഷം തന്നെ റിലീസ് ചെയ്യും. നാലു ചിത്രങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു. മേജര്‍ രവി സംവിധാനം ചെയ്ത പിക്കറ്റ് 43 ആണ് ഈ വര്ഷം റിലീസ് ചെയ്ത ഏക ചിത്രം.


Click it and Unblock the Notifications











