നോട്ടുമാല അണിഞ്ഞ് പൃഥ്വിരാജിന്റെ നായിക, വെെറലായി പ്രിയ ആനന്ദിന്റെ ചിത്രങ്ങള്‍

By Midhun Raj

പൃഥ്വിരാജിന്റെ നായികയായി എസ്ര എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച താരമാണ് പ്രിയാ ആനന്ദ്. ആദ്യ മലയാള ചിത്രം തന്നെ വിന്‍വിജയമാക്കികൊണ്ടാണ് നടി മോളിവുഡില്‍ വരവറിയിച്ചത്. എസ്രയ്ക്ക് പിന്നാലെ നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി, ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ സിനിമകളിലും പ്രിയ അഭിനയിച്ചിരുന്നു. മലയാളത്തില്‍ എത്തുന്നതിന് മുന്‍പ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം തിളങ്ങിയ താരമാണ് പ്രിയാ ആനന്ദ്.

വിവിധ ഇന്‍ഡസ്ട്രികളിലായി ഇരുപത്തഞ്ചിലധികം സിനിമകളില്‍ നടി എത്തിയിരുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളിലും എത്തിയ താരമാണ് പ്രിയ. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം എത്താറുണ്ട്.

പ്രിയ ആനന്ദ് ഇന്‍സ്റ്റഗ്രാമില്‍

പ്രിയ ആനന്ദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയൊരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നോട്ടുമാല അണിഞ്ഞ് സ്‌റ്റൈലന്‍ ലുക്കിലുളള നടിയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നോട്ട് മാല അണിഞ്ഞുളള മൂന്ന് ചിത്രങ്ങളാണ് പ്രിയ ആനന്ദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

അതേസമയം

അതേസമയം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായ ആദിത്യ വര്‍മ്മയാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. ആദിത്യവര്‍മ്മയ്ക്ക് പിന്നാലെ കന്നഡത്തില്‍ മൂന്ന് സിനിമകള്‍ നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സുമോ, ജെയിംസ്, ആര്‍ഡിഎക്‌സ് എന്നീ ചിത്രങ്ങളാണ് പ്രിയ ആനന്ദിന്റെതായി വരുന്നത്.

സിനിമകള്‍ക്ക് പുറമെ

സിനിമകള്‍ക്ക് പുറമെ വെബ്‌സീരീസുമായും നടി എത്തുന്നുണ്ട്. ഹിന്ദി വെബ്‌ സീരിസായ എ സിംപിള്‍ മര്‍ഡറിലാണ് നടി അഭിനയിക്കുന്നത്. 2009ല്‍ വാമനന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് പ്രിയ.
തുടര്‍ന്ന് തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും ബോളിവുഡിലും സജീവമായിരുന്നു നടി.

തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളുടെയെല്ലാം

തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായിട്ടാണ് പ്രിയ ആനന്ദ് സിനിമയില്‍ തിളങ്ങിയത്. പ്രിയ ആനന്ദിന്റെ ആദ്യ മലയാള ചിത്രം എസ്ര അമ്പത് കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പുറത്തിറങ്ങിയ സിനിമ ജയ് കെ ആണ് സംവിധാനം ചെയ്തത്. പൃഥ്വിരാജിനൊപ്പം ടൊവിനോ തോമസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിരുന്നു.

രാഹുല്‍ രാജ് ഒരുക്കിയ

രാഹുല്‍ രാജ് ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. എസ്രയ്ക്ക് പുറമെ രണ്ടാമത്തെ ചിത്രം കായംകുളം കൊച്ചുണ്ണി നൂറ് കോടി ക്ലബിലും ഇടംപിടിച്ചു. ഒപ്പം ദിലീപിനൊപ്പമുളള കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രവും പ്രിയ ആനന്ദിന്റെതായി തിയ്യേറ്ററുകളില്‍ വിജയമായി മാറി. ബി ഉണ്ണികൃഷ്ണനായിരുന്നു ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഈ ചിത്രമൊരുക്കിയത്. ബോളിവുഡില്‍ ശ്രീദേവി മുഖ്യവേഷത്തില്‍ എത്തിയ ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തിലെ കഥാപാത്രവും നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X