»   » ലാലേട്ടന്റെ ശബ്ദത്തില്‍ പറഞ്ഞാല്‍ എനിക്ക് കൈയ്യടി കിട്ടും;പൃഥ്വി വീണ്ടും ലാലിനെ അനുകരിക്കുന്നു, കാണൂ

ലാലേട്ടന്റെ ശബ്ദത്തില്‍ പറഞ്ഞാല്‍ എനിക്ക് കൈയ്യടി കിട്ടും;പൃഥ്വി വീണ്ടും ലാലിനെ അനുകരിക്കുന്നു, കാണൂ

Posted By:
Subscribe to Filmibeat Malayalam

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഫാന്‍സിനെ കോരിത്തരിപ്പിച്ച ഒരു രംഗമുണ്ട്. മോഹന്‍ലാലിനെ അനുകരിച്ച് പൃഥ്വിരാജ് ടിക്കറ്റെടുക്കാന്‍ പോകുന്ന ഒരു രംഗം. വലിയ കൈയ്യടിയായിരുന്നു തിയേറ്ററില്‍ ആ രംഗത്തിന്.

ഇപ്പോഴിതാ വീണ്ടും പൃഥ്വി മോഹന്‍ലാലിന്റെ ശബ്ദത്തില്‍ സംസാരിക്കുന്നു. യു എ ഇയിലെ അജ്മാനില്‍ കഴിഞ്ഞ ദിവസം നടന്ന എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ വിജയാഘോഷത്തിനിടെയാണ് പൃഥ്വിരാജ് വീണ്ടും മോഹന്‍ലാലിനെ അനുകരിച്ചത്.

ലാലേട്ടന്റെ ശബ്ദത്തില്‍ പറഞ്ഞാല്‍ എനിക്ക് കൈയ്യടി കിട്ടും; പൃഥ്വി വീണ്ടും ലാലിനെ അനുകരിക്കുന്നു

പൃഥ്വിയ്‌ക്കൊപ്പം മലയാളി പ്രേക്ഷകര്‍ ആരാധിയ്ക്കുന്ന രണ്ട് വ്യക്തികളാണ് മമ്മൂട്ടിയും മോഹന്‍ലാലും എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ പൃഥ്വി അത് തിരുത്തി, അത് കള്ളമാണ്, എന്നെക്കാള്‍ സ്‌നേഹിക്കുന്നുണ്ട്, അത് അങ്ങനെ തന്നെ വേണം എന്നായിരുന്നു പൃഥ്വിയുടെ മറുപടി

ലാലേട്ടന്റെ ശബ്ദത്തില്‍ പറഞ്ഞാല്‍ എനിക്ക് കൈയ്യടി കിട്ടും; പൃഥ്വി വീണ്ടും ലാലിനെ അനുകരിക്കുന്നു

അമര്‍ അക്ബര്‍ അന്തോണിയില്‍ മോഹന്‍ലാലിനെ അനുകരിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പൃഥ്വിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു; മിമിക്രി അത്ര എളുപ്പമല്ല, വളരെ വളരെ കഴിവുള്ള ആളുകള്‍ക്ക് മാത്രമേ മിമിക്രി ചെയ്യാനാകൂ, ആ കഴിവ് തീരെ ഇല്ലാത്ത ആളാണ് ഞാന്‍.

ലാലേട്ടന്റെ ശബ്ദത്തില്‍ പറഞ്ഞാല്‍ എനിക്ക് കൈയ്യടി കിട്ടും; പൃഥ്വി വീണ്ടും ലാലിനെ അനുകരിക്കുന്നു

ആ സമയത്ത് എനിക്ക് തോന്നിയ ഒരു കാര്യമാണ് നാദിര്‍ഷാ ഇക്കയോട് ചോദിച്ചത്. അത് വേറൊന്നും കൊണ്ടല്ല ലാലേട്ടന്റെ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞാല്‍ എനിക്ക് കയ്യടിക്കാത്തവര്‍ പോലും അവിടെ കയ്യടിക്കും എന്നറിയാമായിരുന്നു- പൃഥ്വിരാജ് പറഞ്ഞു.

ലാലേട്ടന്റെ ശബ്ദത്തില്‍ പറഞ്ഞാല്‍ എനിക്ക് കൈയ്യടി കിട്ടും; പൃഥ്വി വീണ്ടും ലാലിനെ അനുകരിക്കുന്നു

അവതാരകന്‍ ആവശ്യപ്പെട്ടപ്പോള്‍ പൃഥ്വി വീണ്ടും ലാലിന്റെ ശബ്ദത്തില്‍ സംസാരിച്ചു. വീഡിയോ കാണൂ.

ലാലേട്ടന്റെ ശബ്ദത്തില്‍ പറഞ്ഞാല്‍ എനിക്ക് കൈയ്യടി കിട്ടും; പൃഥ്വി വീണ്ടും ലാലിനെ അനുകരിക്കുന്നു

മോഹന്‍ലാലിനെ അനുകരിച്ച് പൃഥ്വിരാജ് ടിക്കറ്റെടുക്കാന്‍ പോകുന്ന ഒരു രംഗം അമര്‍ അക്ബര്‍ അന്തോണിയിലുണ്ട്. പൃഥ്വി പറഞ്ഞപോലെ, ആ രംഗത്തിന് തിയേറ്ററില്‍ വലിയ കൈയ്യടിയായിരുന്നു.

English summary
In a treat to the UAE audience, actor Prithviraj has once again imitated Mohanlal with his 'Amar Akbar Anthony' dialogue.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam