'ടമാര്‍ പടാര്‍' പൃഥ്വിരാജിന്റെ കോമഡി അവതാരം
എത്ര വലിയ സൂപ്പര്‍താരമായാലും ഏതൊരു അഭിനേതാവിന്റെയും കഴിവ് പൂര്‍ണമാകുന്നത് അയാള്‍ നര്‍മ്മംകൂടി മനോഹരമായി കൈകാര്യം ചെയ്യുമ്പോഴാണ്. അഭിനയിച്ച് ഫലിപ്പിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സംഗതി ഹാസ്യമാണെന്ന് അഭിനയരംഗത്തെ അതികായന്മാര്‍ പലരും പറഞ്ഞിട്ടുണ്ട്. നമ്മുടെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം കോമഡി വേഷങ്ങളും തങ്ങള്‍ക്ക് മനോഹരമാക്കാന്‍ കഴിയുമെന്ന് വളരെ നേരത്തേ തന്നെ തെളിയിച്ചിട്ടുണ്ട്.
യുവസൂപ്പര്‍താരമായ പൃഥ്വിരാജിനും കോമഡി വഴങ്ങാത്ത സംഗതിയല്ല. കോളെജ് കുമാരനായും കണിശക്കാരനായ പൊലീസായുമായെല്ലാം അഭിനയിച്ച് തകര്‍ക്കുന്ന പൃഥ്വി പലപ്പോഴും കോമഡിയും തനിയ്ക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്. പക്ഷേ അടുത്തിടെയായി പൃഥ്വി വല്ലാത്ത സീരിയസ് കഥാപാത്രങ്ങളാണ് ചെയ്യുന്നത്. പല ചിത്രങ്ങളിലും കോമഡിയ്ക്ക് യാതൊരു പ്രധാന്യവുമില്ല. എന്തായാലും ഈ ഗൗരവം ഒന്ന് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം. അടുത്തതായി പൃഥ്വിരാജ് ഒരു തകര്‍പ്പന്‍ കോമഡി ചിത്രം ചെയ്യാന്‍ പോവുകയാണ്.

ടമാര്‍ പടാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് പൃഥ്വിയുടെ മുഴുനീള കോമഡിപ്പടം. സാള്‍ട്ട് ആന്റ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ദിലീഷ് നായര്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമാണിത്. രജപുത്ര രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിലെ മറ്റുതാരങ്ങളെ നിര്‍ണയിച്ചുവരുകയാണെന്നാണ് വിവരം. ഇതിനിടെ പൃഥ്വിയുടെ പുതിയ ചിത്രമായ സെവന്‍ത് ഡേ റിലീസിനൊരുങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications











