സണ്‍ ഓഫ് അലക്‌സാണ്ടറില്‍ ദുല്‍ഖറോ പൃഥ്വിയോ?
ഒരു സിനിമയുടെ ഷൂട്ടിങ് തുടങ്ങും മുമ്പെ വലിയൊരു സസ്‌പെന്‍സിനുള്ള കളമൊരുക്കിയിരിക്കുകയാണ് കോളിവുഡ് സംവിധായകന്‍ പേരരശ്. 1990ല്‍ പുറത്തിറങ്ങിയ സാമ്രാജ്യത്തിന്റെ രണ്ടാംഭാഗമായ സണ്‍ ഓഫ് അലക്‌സാണ്ടറില്‍ ആര് നായകനാവുമെന്ന കാര്യം പ്രഖ്യാപിയ്ക്കാതെയാണ് പേരരശു സിനിമാപ്രേമികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.
സാമ്രാജ്യത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അലക്‌സാണ്ടറെന്ന കഥാപാത്രത്തിന്റെ മകനായി പലരുടെയും പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. ഇതിനിടെ രണ്ടാംഭാഗത്തിന്റെ പ്രമോ വീഡിയോ പുറത്തുവന്നത് ആകാംക്ഷ ഇരട്ടിപ്പിയ്ക്കുകയും ചെയ്തു.
പൃഥ്വിരാജ്, ആസിഫ് അലി, കോളിവുഡ് താരങ്ങായ ആര്യ, കാര്‍ത്തി എന്നിവര്‍ക്ക് പുറമെ സാക്ഷാല്‍ മമ്മൂട്ടി പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ പേരുവരെ ഈ റോളിലേക്ക് പറഞ്ഞുകേട്ടിരുന്നു. ചെന്നൈ ആസ്ഥാനമായുള്ള വമ്പന്‍ നിര്‍മാണ കമ്പനിയാണ് സിനിമയുടെ നിര്‍മാണം ഏറ്റെടുത്തിരിയ്ക്കുന്നതിനാല്‍ വമ്പന്‍ താരനിര തന്നെ സിനിമയില്‍ അണിനിരക്കുമെന്ന കാര്യം ഏതാണ്ടുറപ്പായിരുന്നു.
ഏറെ നാള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ആര്യയെ നായകനാക്കാണ് സംവിധായകന്‍ തീരുമാനമെടുത്തത്. എന്നാല്‍ മലയാള സിനിമയില്‍ ആര്യയുടെ താരമൂല്യം വേണ്ടത്രയില്ലെന്ന തിരിച്ചറിവില്‍ ഈ തീരുമാനം ഉപേക്ഷിയ്ക്കുകയായിരുന്നുവത്രേ. ഇതിനിടെ മമ്മൂട്ടി പുത്രന്‍ ദുല്‍ഖല്‍ സല്‍മാന്‍ തന്നെ സിനിമയില്‍ നായകനാവുമെന്ന തരത്തിലും പ്രചാരണങ്ങളുണ്ടായി. ഇതും ഏറെ കൗതുകത്തോടെയാണ് സിനിമാപ്രേമികള്‍ കേട്ടത്.
എന്തായാലും ഈ പ്രചാരണങ്ങള്‍ക്കെല്ലാം വിരാമമിടുന്നൊരു തീരുമാനം ചെന്നയില്‍ നടന്ന ഈ ഡിസ്‌ക്കഷനില്‍ ഉരുത്തിരിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അടുത്ത പേജില്‍


Click it and Unblock the Notifications