സണ്‍ ഓഫ് അലക്സാണ്ടറായി പൃഥ്വി വരും

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/prithviraj-in-and-as-son-of-alexander-1-103078.html">« Previous</a>

Prithviraj
പിതാവിനെ കൊന്നവരോടുള്ള പക മനസ്സിലൊളിപ്പിയ്ക്കുന്ന അലക്‌സാണ്ടറുടെ മകനായി പൃഥ്വിരാജ് എത്തുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ആര്യയെ വേണ്ടെന്ന് വച്ചതിന് ശേഷമാണ് ചിത്രത്തിന്റെ അണിയറക്കാര്‍ പൃഥ്വിരാജിന്റെ പേര് പരിഗണിച്ചത്. അന്‍വര്‍, പുതിയമുഖം പോലുള്ള ആക്ഷന്‍ സിനിമകളില്‍ പൃഥിയുടെ പെര്‍ഫോമന്‍സ് കണക്കിലെടുത്താണ് ഈ തീരുമാനമെന്നും പേരരശുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

ആക്ഷന്‍ റോളുകള്‍ അവതരിപ്പിയ്ക്കുന്നതില്‍ പൃഥ്വിയെ വെല്ലാന്‍ മലയാളത്തിലെ യുവതാരങ്ങളില്‍ ആരുമില്ലെന്ന തിരിച്ചറിവും ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ അവരെ പ്രേരിപ്പിച്ചതായി അറിയുന്നു. സാമ്രാജ്യം രണ്ടാംഭാഗത്തിന്റെ വിഷ്വല്‍ ഇഫക്ടുകള്‍ക്കായി വലിയൊരു തുക മാറ്റിവച്ചിട്ടുണ്ടെന്നാണ് സിനിമയുടെ അണിയറക്കാര്‍ നല്‍കുന്ന സൂചന. മോളിവുഡ് ഇതിന് മുമ്പ് കാണാത്ത ആക്ഷന്‍ രംഗങ്ങളാല്‍ സമൃദ്ധമായിരിക്കും ഈ ചിത്രം.

കോളിവുഡിലെ ഇന്നത്തെ സൂപ്പര്‍താരമായി വാഴുന്ന വിജയ് യുടെ താരമൂല്യം ഉയര്‍ത്തുന്നതില്‍ പേരരശ്് നിര്‍ണായക പങ്കാണ് വഹിച്ചത്. വിജയ് യുടെ സൂപ്പര്‍ഹിറ്റ് സിനിമകളായ തിരുപ്പാച്ചി, ശിവകാശി തുടങ്ങിയവയെല്ലാം പേരരശാണ് ഒരുക്കിയത്. എന്തായാലും ജൂലൈ അവസാനം നടക്കുന്ന സാമ്രാജ്യം രണ്ടാംഭാഗത്തിന്റെ പൂജാവേളയില്‍ മാത്രമേ നായകനാരെന്ന കാര്യം പേരരശു അന്തിമമായി പ്രഖ്യാപിയ്ക്കൂ.

അതിനിടെ ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന പ്രൊജക്ടിന് പൃഥ്വി ഡേറ്റ് നല്‍കിയിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പൊലീസിലാവും ഇതിന് ശേഷം അഭിനയിക്കുക. ഈ സാഹചര്യത്തില്‍ രണ്ട് പ്രൊജക്ടുകള്‍ക്ക് ശേഷമെ സാമ്രാജ്യത്തിനായി പൃഥ്വി ഡേറ്റ് അനുവദിയ്ക്കൂവെന്ന് ഉറപ്പാണ്. സാമ്രാജ്യം രണ്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് പൃഥ്വി വ്യക്തമാക്കുന്നത്.
ആദ്യ പേജില്‍
മമ്മൂട്ടിയുടെ മകനായി ദുല്‍ഖറോ പൃഥ്വിയോ?

<ul id="pagination-digg"><li class="previous"><a href="/news/prithviraj-in-and-as-son-of-alexander-1-103078.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X